ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള ഉദ്യോഗസ്ഥ കടന്നു കയറ്റം അവസാനിപ്പിക്കണo ; ഡ്രൈവേഴ്സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള ഉദ്യോഗസ്ഥ കടന്നു കയറ്റം അവസാനിപ്പിക്കണമെന്ന് കേരള ഗവ.ഡ്രൈവേഴ്സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തി നല്‍കുക, റേഷ്യേ അനുപാതം നൂറ് ശതമാനമാക്കുക, കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു. ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആര്‍ രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ ആര്‍ മനോജ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

കെ.ജി.ഡി.എ സംസ്ഥാന സെക്രട്ടറി കെ. കൃഷ്ണകുമാര്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞു പോകുന്നവര്‍ക്കുള്ള യാത്രയയപ്പും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡു വിതരണവും നടത്തി.പി.രാജന്‍, പി .ജെയിംസ്, വിശ്വേശരറാവു, കെ.വേണുഗോപാല്‍, കെ.കെ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ വേണുഗോപാല്‍(പ്രസിഡന്‍റ്), ടി.ആര്‍ ജിബു(വൈസ് പ്രസിഡന്‍റ്),പി രാജന്‍ (സെക്രട്ടറി), വിശ്വേശരറാവു, എസ് അഷ്റഫ്, പി.കെ മോന്‍സി(ജോയിന്‍റ് സെക്രട്ടറിമാര്‍), സുനില്‍ചന്ദ്രന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...