സ്മാര്‍ട് മീറ്ററിന് കൂടുതല്‍ പണം വേണമെന്ന് കമ്പനികള്‍ ; ടെന്‍ഡര്‍ റദ്ദാക്കിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാന്‍ ഇതരസംസ്ഥാനങ്ങളെക്കാള്‍ മീറ്ററൊന്നിന് 3500 രൂപ കൂടുതല്‍ ആവശ്യപ്പെട്ട് സ്വകാര്യ കമ്പനികള്‍. ആറായിരം രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. തുക കൂടിയതിനാല്‍ ടെന്‍ഡര്‍ റദ്ദാക്കുന്നത് ഉള്‍പ്പടെ സര്‍ക്കാരിന് ആലോചിക്കേണ്ടിവരും. സ്മാര്‍ട്ട് മീറ്ററും അനുബന്ധ സോഫ്റ്റ്‍വെയറുകളും സ്ഥാപിക്കാന്‍ ഒരു ഉപയോക്താവിന് ആറായിരം രൂപ ചെലവാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. മന്ത്രി നിയമസഭയില്‍ ചോദ്യത്തിന് ഉത്തരം നല്‍കിയതും ഇതേ തുക. എന്നാല്‍ മീറ്ററൊന്നിന് 9500 രൂപയാണ് സ്വകാര്യ കമ്പനികള്‍ ആവശ്യപ്പെട്ടത്. തുകകുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ടെന്‍ഡറില്‍ പങ്കെടുത്ത മൂന്നുകമ്പനികളും വഴങ്ങിയില്ല. തുകകുറയ്ക്കാന്‍ നല്‍കിയ സമയം ഇന്നലെ അവസാനിച്ചു. ഇതര സ്മാര്‍ട് മീറ്റര്‍ ഭാഗികമായി സ്ഥാപിച്ച ഇതരസംസ്ഥാനങ്ങളില്‍ ആറായിരം രൂപയെ ഈടാക്കിയിട്ടുള്ളൂ. തൊഴിലാളിയൂണിയന്‍ നേതാക്കള്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമായി പലതവണ പ്രശ്നം ചര്‍ച്ചചെയ്തെങ്കിലും സമവായമുണ്ടായില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് : പത്തനംതിട്ട ജില്ലയില്‍ ഇതുവരെ സ്വയം വിവരം നല്‍കിയത് 4123 പേര്‍

0
പത്തനംതിട്ട : സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്‍കല്‍ ജില്ലയില്‍ പുരോഗമിക്കുന്നു....

തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘം ഏനാത്ത് പോലീസിന്റെ പിടിയില്‍

0
ഏനാത്ത്: തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘത്തെ അടൂര്‍ ഏനാത്ത് പോലീസ്...

വായനദിന – മാസാഘോഷം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്

0
പത്തനംതിട്ട : പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്,...

കോഴിക്കോട് മെഡിക്കൽ കോളജിൽ ട്രാൻസിഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ...

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. ട്രാൻസിഷൻ...