ക്ലിഫ് ഹൗസിൽ പുതിയ സിസിടിവി ക്യാമറ സ്ഥാപിക്കാൻ ചെലവഴിച്ചത് ലക്ഷങ്ങൾ ; വിവരാകാശ രേഖ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ പുതിയ സിസിടിവി ക്യാമറ നിരീക്ഷണ സംവിധാനം നടപ്പാക്കാൻ സർക്കാർ ചെലവഴിച്ചത് ലക്ഷങ്ങൾ. വിവരാകാശ രേഖകൾ അനുസരിച്ച്, സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ 12,93,957 രൂപയാണ് ചെലവഴിച്ചത്. 2021 മെയ് മാസത്തിനു ശേഷമുള്ള ചെലവ് ഇനത്തിലാണ് ഇവ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്ലിഫ് ഹൗസിൽ പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

2016 മുതൽ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും, ക്ലിഫ് ഹൗസിൽ പോയ തീയതിയും വാഹന നമ്പറും പറഞ്ഞാൽ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ തയ്യാറാകുമോയെന്നും സ്വപ്ന സുരേഷ് മുൻപ് ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്ലിഫ് ഹൗസിലെ മുഴുവൻ സിസിടിവി സംവിധാനങ്ങളും മാറ്റിയിരിക്കുന്നത്. ക്ലിഫ് ഹൗസിൽ ഇ.പി.എ.ബി.എക്സ് സിസ്റ്റം സ്ഥാപിച്ച വകയിൽ 2.13 ലക്ഷം രൂപയും, ലാൻ ആക്സസ് പോയിന്റ് സ്ഥാപിച്ച വകയിൽ 13,502 രൂപയും ചെലവായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...