കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനം അവിശ്വസനീയം ; ജന്മനാട്ടില്‍ തിരികെയെത്തിയ ബ്രിട്ടീഷ് ദമ്പതികള്‍

For full experience, Download our mobile application:
Get it on Google Play

ബ്രിസ്റ്റോള്‍ : കൊറോണ കാലത്തെ യാത്രാനിയന്ത്രണങ്ങളില്‍പ്പെട്ട് കേരളത്തില്‍ കുടുങ്ങിയ ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് കേരളത്തേക്കുറിച്ച് പറയാന്‍ നൂറുനാവ്. ബ്രിസ്റ്റോള്‍ സ്വദേശികളായ നൈറിന്‍ ലോസണ്‍, എലിസബത്ത് ലോസണ്‍ ദമ്പതികളാണ് അവധിക്കാല ആഘോഷങ്ങള്‍ക്കിടെ കേരളത്തില്‍ കുടുങ്ങിയത്. പരിശോധനയില്‍ കൊവിഡ് 19 പോസിറ്റീവ് കൂടിയായതോടെ എഴുപതുകാരായ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 6ന് ആയിരുന്നു ഇവര്‍ കേരളത്തിലെത്തിയത്. സര്‍ക്കാര്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതോടെ ഇവര്‍ സംസ്ഥാനത്ത് കുടുങ്ങുകയായിരുന്നു.

76കാരനായ ലോസണും 75 കാരിയായ എലിസബത്തും പരിശോധനയില്‍ കൊവിഡ് 19 പോസിറ്റീവ് കൂടിയായതോടെ ഇവരെ കേരളത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 16ന് യുകെ സര്‍ക്കാരിന്‍റെ പ്രത്യേക വിമാനത്തിലാണ് ഇവര്‍ ജന്മനാട്ടില്‍ തിരികെയെത്തിയത്. ദൈവത്തിന്റെ സ്വന്തം നാട് പോലെ മറ്റൊന്നുമില്ലെന്ന് ദമ്പതികള്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. താമസിച്ചിരുന്ന ഹോട്ടലില്‍ രണ്ട് മുറികളിലായി ആറ് ദിവസം പിന്നിട്ട് ശേഷമാണ് ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

കേരളത്തിലെ ആശുപത്രിയില്‍ മികച്ച സംവിധാനമാണ് ലഭിച്ചതെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ അവിശ്വസനീയമാണെന്നുമാണ് ഇവരുടെ പ്രതികരണം. ജന്മനാട്ടില്‍ വിമാനക്കമ്പനി ജീവനക്കാര്‍ വന്‍ കയ്യടികളോടെയാണ് ഇവരെ സ്വീകരിച്ചത്. ചെറിയ കാര്യങ്ങള്‍ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് തിരിച്ചറിയാന്‍ കൊറോണക്കാലത്തെ യാത്ര സഹായിച്ചുവെന്നാണ് ദമ്പതികളുടെ പ്രതികരണം. മാതാപിതാക്കള്‍ ജന്മനാട്ടിലേക്ക് തിരികെയത്തിയതില്‍ കുടുംബവും ഏറെ ആഹ്ളാദത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...