വിവരങ്ങൾ മറച്ചുവെച്ച് ഹൈക്കോടതിയെ സമീപിച്ചു ; ഹർജിക്കാർക്ക് 50,000 രൂപ പിഴ ചുമത്തി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവരങ്ങൾ മറച്ചുവെച്ച് ഹൈക്കോടതിയെ സമീപിച്ചതിന് ഹർജിക്കാർക്ക് 50,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് എതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്. ഗുരുവായൂരിലെ കേരള ഗ്രാമം പ്രോപ്പർട്ടീസും അതിന്റെ പാർട്ണർമാരുമാണ് ഹർജി നൽകിയത്. പരാതികളിൽ കാലപരിധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ റെറ പരിഗണിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. റെറ അജുഡിക്കേറ്റിങ് ഓഫീസർ കെഎസ് ശരത്ചന്ദ്രനെ എതിർ കക്ഷിയാക്കിയായിരുന്നു ഹർജി.

എന്നാൽ, റെറയുടെ ഉത്തരവിനെതിരെ ഹർജിക്കാർ ഇതിനു മുമ്പ് തന്നെ അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചിരുന്നുവെന്ന് കോടതിയിൽ വ്യക്തമായി. ഈ നിർണായക വിവരം മറച്ചുവെച്ചാണ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയതെന്ന് കോടതി കണ്ടെത്തി. നിയമപരമായ മറ്റു വഴികൾ തേടിയ വിവരം ഒളിച്ചുവെച്ചത് ഗൗരവകരമായ കുറ്റമാണെന്ന് കോടതി വിലയിരുത്തി. ഇതിനിടെ, പിഴത്തുക 10 ദിവസത്തിനകം കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. റെറയ്ക്കു വേണ്ടി അഡ്വ. പ്രിയ ഷാനവാസ് ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...