എലിമുള്ളുംപ്ലാക്കല്‍ പ്രദേശത്തെ ഭീതിയിലാഴ്ത്തി കാട്ടാന ശല്യം ; സോളാര്‍ വേലികള്‍ സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : എലിമുള്ളുംപ്ലാക്കലിലെ ജനവാസ മേഖലയില്‍ ദിവസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനെതിരെ നടപടി സ്വീകരിക്കാതെ വനം വകുപ്പ്. ആനക്കൂട്ടങ്ങള്‍  വീടുകള്‍ക്ക് സമീപമെത്തിയിട്ടും ആന ഇറങ്ങുന്ന ഭാഗത്തെ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് വ്യാപക പരാതിയുയരുന്നത്. ഞള്ളൂര്‍ ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്നതാണ് ഈ പ്രദേശം. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഇവിടുത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ  സാന്നിധ്യമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി എത്തിയ കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുകയും വ്യാപക നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു.

പ്രദേശത്ത് കാട്ടാനകള്‍ നാശനഷ്ടം വിതച്ചിട്ടും എലിമുള്ളുംപ്ലാക്കല്‍ വന സംരക്ഷണ സമിതിയും കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരില്‍ നിന്നും ആക്ഷേപമുയരുന്നത്‌. ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന അടവി കുട്ടവഞ്ചി സവാരി കേന്ദ്രമുള്‍പ്പെടെ ഈ വന സംരക്ഷണ സമിതിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും  സോളാര്‍ വേലികള്‍ സ്ഥാപിക്കുവാനോ വന്യമൃഗങ്ങളുടെ ഭീഷണി അകറ്റുവാനോ എലിമുള്ളുംപ്ലാക്കല്‍ വന സംരക്ഷണ സമിതി ഇടപെടല്‍ നടത്തിയിട്ടില്ല. ഞള്ളൂര്‍ വനത്തില്‍ നിന്നും എത്തുന്ന കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തിയതോടെ ഭീതിയിലാണ് കുടുംബങ്ങള്‍ കഴിയുന്നത്‌. ആന പതിവായി വനത്തില്‍ നിന്നും ഇറങ്ങി വരുന്ന ബ്ലാപ്പില തോടിന് സമീപം വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിച്ചാല്‍ ആന ശല്യത്തിന് ഒരുപരിധിവരെ പരിഹാരമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...