പത്തനംതിട്ട റെയിൽവേ റിസർവേഷൻ കൗണ്ടർ നിർത്തലാക്കരുത് ; അഡ്വ.അനിൽ തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കളക്ടറേറ്റ് വളപ്പില്‍ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ (പി.ആര്‍.എസ്) നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. അനിൽ തോമസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആന്റോ  ആന്റണി എം.പിക്ക് അദ്ദേഹം നിവേദനം നൽകി. ജില്ലാ ആസ്ഥാനത്തെ ഏക ഔദ്യോഗിക റെയിൽവേ ബുക്കിംഗ് കേന്ദ്രം നിർത്തലാക്കുന്നത് സാധാരണക്കാരായ യാത്രക്കാരെയും മുതിർന്ന പൗരന്മാരെയും വലിയ ദുരിതത്തിലാഴ്ത്തും. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളവർക്കും സ്മാർട്ട്ഫോൺ ഇല്ലാത്ത സാധാരണക്കാർക്കും ഈ കൗണ്ടർ വലിയൊരാശ്വാസമാണ്.

കളക്ടറേറ്റും മറ്റ് നിരവധി സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന ജില്ലാ ആസ്ഥാനത്ത് ഈ സൗകര്യം ഇല്ലാതായാൽ ടിക്കറ്റ് ആവശ്യങ്ങൾക്കായി ജനങ്ങൾ കിലോമീറ്ററുകൾ അകലെയുള്ള ചെങ്ങന്നൂർ അല്ലെങ്കിൽ തിരുവല്ല റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും. ഇത് സമയനഷ്ടത്തിനും സാമ്പത്തിക ബുദ്ധിമുട്ടിനും ഇടയാക്കുമെന്നും അഡ്വ.അനിൽ തോമസ് ചൂണ്ടിക്കാട്ടി. ജനകീയമായ ഈ റെയിൽവേ കൗണ്ടർ യാതൊരു കാരണവശാലും നിർത്തലാക്കില്ല എന്ന് ഉറപ്പുവരുത്താൻ റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.പിയോട് അഡ്വ.അനിൽ തോമസ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിക്ക് ആശ്വാസം ; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി

0
ന്യൂഡൽഹി : വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ്...

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...