സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. എഞ്ചിനീയർമാർ എന്താണ് ചെയുന്നത്. റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചാൽ അതിപ്പോൾ വാർത്തയല്ല. റോഡുകളുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം. ഇനിയും ഇത്തരം അപകടങ്ങളുണ്ടായാൽ എൻജിനീയർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. ഭരണ നിർവ്വഹണത്തിലെ വീഴ്ചയാണ് കോടതി ചൂണ്ടികാട്ടിയത്. റോഡ് തകർന്ന് കിടക്കുന്ന സ്ഥലത്ത് അപായ ബോർഡുപോലുമില്ല. അതിനുപോലും എഞ്ചിനീയർമാർ തയ്യാറാകുന്നില്ല. കൃത്യമായ പരിശോധനങ്ങൾ നടക്കുന്നില്ല. കലൂർ കടവന്ത്ര, എം ജി റോഡ്, കലൂർ റോഡ് ഇവിടങ്ങളിൽ എല്ലാം റോഡ് പൊളിഞ്ഞു കിടക്കുന്നു.

റോഡിലെ കുഴികൾ കാണാൻ എഞ്ചിനീയർമാർക്ക് പറ്റില്ലെങ്കിൽ അവർ വേണ്ട. കേരളം നമ്പർ 1 എങ്കിൽ – മരണത്തിന്റെ കാര്യത്തിൽ നമ്പർ 1 ആകരുതെന്നും ഹൈക്കോടതി വിമർശിച്ചു. രാജ്യാന്തര നിലവാരമുള്ള റോഡ് വേണമെന്ന് പറയുന്നില്ല. മനുഷ്യനെ കൊല്ലാത്ത റോഡ് വേണം. അത് മാത്രമാണ് സാധാരണക്കാരുടെ ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. എഞ്ചിനീയമാർ റോഡുകൾ പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട്‌ നൽകണം. ഓരോരുത്തരുടെയും കീഴിലുള്ള റോഡുകളിൽ എത്ര കുഴികൾ ഉണ്ടെന്ന് റിപ്പോർട്ടിൽ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്വകാര്യ ബസുകളുടെ മരണപാച്ചിലിലും ഹൈക്കോടതി വിമർശിച്ചു. കോടതിയുടെ ഉത്തരവുകൾ സ്വകാര്യ ബസുടമകൾ പാലിക്കപ്പെടുന്നില്ല. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് എത്രപേരുടെ ജീവൻ എടുക്കുന്നു. അപകടങ്ങൾ തുടർകഥയാവുന്നുവെന്നും കോടതി വിമർശിച്ചു. സംസ്ഥാനത്ത് എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. ബസുകളുടെ അമിത സ്പീഡ് റിപ്പോർട്ട്‌ ചെയ്യാൻ ടോൾ ഫ്രീ നമ്പർ സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. അത് നടന്നില്ല. രാജ്യത്തിന് മുതൽക്കൂട്ടാവേണ്ട എത്ര യുവക്കളാണ് നിരത്തിൽ പൊലിഞ്ഞത് എന്നും ഹൈക്കോടതി ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...