പത്തനംതിട്ട: സംസ്ഥാന മനുഷ്യാവകാശ കമ്മീന്റെ ഇടപെടലിനെ തുടർന്ന് അംഗപരിമിതന്റെ വീട്ടിലേക്കുള്ള നടവഴി സഞ്ചാരയോഗ്യമാക്കി. അടൂർ ഏറത്ത് കൊറ്റനല്ലൂർ മുറി സ്വദേശി സരോജന്റെ പരാതിയാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഇടപെടലിനെ തുടർന്ന് പരിഹരിച്ചത്.
പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ അടൂർ തഹസീൽദാർക്ക് നിർദേശം നൽകിയിരുന്നു. തഹസീൽദാർ സ്ഥലം പരിശോധിച്ച് നൽകിയ നിർദേശത്തേ തുടർന്ന് പള്ളിക്കൽ പഞ്ചായത്ത് റോഡ് സഞ്ചാരയോഗ്യമാക്കി.