തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരള അവഗണനയില്‍ സംസ്ഥാന ബിജെപി നേതൃത്വം വെട്ടിൽ. വികസിത കേരളമെന്ന മുദ്രാവാക്യം എങ്ങനെ വിശദീകരിക്കും എന്നതിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ ആശങ്ക. അതേസമയം, ബിജെപിയെ കടന്നാക്രമിക്കാൻ ഒരുങ്ങുകയാണ് എല്‍ഡിഎഫും യുഡിഎഫും. ബജറ്റ് ചർച്ചയിൽ ധനമന്ത്രിയുടെ മറുപടിയിൽ ഇനി പ്രതീക്ഷ. നിയമസഭയിലെ സംസ്ഥാന ബജറ്റ് ചർച്ചയിലും കേന്ദ്ര ബജറ്റ് ആയുധമാകും. കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ബജറ്റിലെ അവഗണനയെ കുറിച്ച് പാർലമെന്റിൽ രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കും. ഇന്ന് പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച തുടങ്ങും. ഇന്നും നാളെയും മറ്റന്നാളുമായി നന്ദി പ്രമേയ ചർച്ച പൂർത്തിയാകും. നാലാം തീയതി പ്രധാനമന്ത്രി മറുപടി പറയും. അഞ്ചാം തീയതി മുതലാണ് ബജറ്റിൻമേൽ ചർച്ച. പതിനൊന്നിനാണ് ധനമന്ത്രി മറുപടി നൽകുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























