കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ : തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് മുടങ്ങിയ ഏക സംസ്ഥാനമെന്ന് കൃഷിമന്ത്രി ടി. സിദ്ധിഖ്

For full experience, Download our mobile application:
Get it on Google Play

വയനാട് : കേരളം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തലുമായി കൃഷിമന്ത്രി ടി. സിദ്ധിഖ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട അവസാന ഗഡു ഇതുവരെ കൊടുത്തുതീർത്തിട്ടില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പൂർണ്ണമായും തകർന്ന നിലയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി സർക്കാർ ഒരു ധവളപത്രം പുറത്തിറക്കാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. നെല്ല് സംഭരണത്തിന് കേന്ദ്രത്തിൽ നിന്ന് പണം ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ തങ്ങളുടെ വിഹിതം കൃത്യമായി നൽകേണ്ടതുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകാനുള്ള കുടിശ്ശിക ശതകോടികളാണെന്നും മുൻ ഗവൺമെന്റിന്റെ കാലത്തെ കണക്കുകൾ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് തങ്ങളെ ‘ശവംതൂക്കികൾ’ എന്ന് വിളിച്ചവർക്ക് ജനം മറുപടി നൽകിയെന്ന് മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...