തിരുവനന്തപുരം : ശാസ്‌ത്രവും മിത്തും സംബന്ധിച്ച് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പ്രസ്‌താവനയാണ് നിലവില്‍ കേരളത്തിലെ പ്രധാന ചര്‍ച്ച വിഷയം. എംഎല്‍എ പി.വി ശ്രീനിജന്‍റെ ക്ഷണം അനുസരിച്ച് കുന്നത്തുനാട് ജിഎച്ച്എസ്‌എസില്‍ വിദ്യാജ്യോതി പരിപാടിയില്‍ സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പ്രസ്‌താവനയാണ് കേരളത്തിലെ നിലവിലെ രാഷ്‌ട്രീയ അസ്വാരസ്യങ്ങള്‍ക്ക് കാരണം. പ്രസംഗത്തിനിടെ ഗണപതി മിത്താണെന്ന തരത്തിലായിരുന്നു ഷംസീര്‍ വാചാലനായത്. ഇതോടെ ഇസ്ലാംമത വിശ്വാസിയായ ഷംസീര്‍, ഹിന്ദു ദേവതാസങ്കല്‍പ്പങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും ഹിന്ദു മതത്തെയും ഹിന്ദു മതവിശ്വാസികളെയും പൊതുമധ്യത്തില്‍ അവഹേളിക്കുകയാണെന്നും മതവിദ്വേഷം പ്രചരിപ്പിച്ച് മനഃപൂര്‍വം വര്‍ഗീയത സൃഷ്‌ടിക്കുവാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി ഷംസീറിനെതിരെ പരാതിയുമായി ബിജെപിയും ആര്‍എസ്‌എസും പിന്നാലെ എന്‍എസ്‌എസും രംഗത്തെത്തിയിരുന്നു. ഒരു സമൂഹത്തിന്‍റെ വിശ്വാസത്തെയാകെ ചോദ്യം ചെയ്‌തുകൊണ്ടുള്ളതായിരുന്നു ഷംസീറിന്‍റെ പ്രസ്‌താവനയെന്നായിരുന്നു ഇവരുടെ വാദം.
പല വേദികളിലും ഇസ്ലാം മത വിശ്വാസത്തെക്കുറിച്ച് അഭിമാനപൂര്‍വം ഘോരംഘോരം പ്രസംഗിക്കാറുള്ള ഷംസീര്‍ മറ്റൊരു വിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ചതാണ് ഹൈന്ദവ വിശ്വാസികളെ ചൊടിപ്പിക്കാന്‍ കാരണമായത്. സ്വന്തം മതത്തിലെ അന്ധവിശ്വാസത്തെ മുറുക്കെ പിടിച്ച് മറ്റൊരു മതത്തിന് നേരെ വിരള്‍ചൂണ്ടുന്ന ഷംസീറിന്‍റെ സമീപനം തികച്ചും ഒരു സ്‌പീക്കര്‍ക്ക് യോജിച്ചതല്ല എന്ന തരത്തിലും പ്രതികരണങ്ങള്‍ ഉയര്‍ന്നു. ഒപ്പം എന്‍എസ്‌എസ് അടക്കമുള്ള സംഘടനകള്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടും ഷംസീര്‍ അതിന് തയ്യാറാവാതെ വന്നപ്പോഴാണ് ശബരിമല സമരത്തിന് സമാനമായ നാമജപഘോഷയാത്രയ്‌ക്ക് കേരളം ഒരിക്കല്‍ കൂടി സാക്ഷിയാവുന്നതും.
അഭിപ്രായ സ്വാതന്ത്രം രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ മതവിശ്വാസത്തില്‍ ഷംസീര്‍ പുലര്‍ത്തുന്ന കാപട്യത്തെയാണ് ഇവിടെ എന്‍എസ്‌എസ് ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നത്. ശാസ്‌ത്രത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ വിശ്വാസത്തെ എന്തിന് വ്രണപ്പെടുത്തുന്നു എന്ന് ചോദ്യത്തിനും പ്രസക്തിയേറുന്നു. തന്‍റെ പരാമര്‍ശം ഏതെങ്കിലും ഒരു വിശ്വാസിയെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് പറഞ്ഞ് ഒഴിയുക എന്നതിന് പകരം വിഷയത്തെ രാഷ്‌ട്രീയവത്‌കരിക്കുക എന്ന ഒറ്റ ഉദ്ദേശം തന്നെയാണോ ഇതിന് പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതിലുപരി വിവാദത്തിലൂടെ കേരളത്തില്‍ ആര്‍എസ്‌എസിന് ഏണി വെച്ച് കൊടുക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടോയെന്നതും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
നാളിതുവരെയും സിപിഎമ്മിന് സ്വാധീനിക്കാന്‍ സാധിക്കാത്ത വോട്ടുകളാണ് എന്‍എസ്‌എസിന്റേത്. അതിനാല്‍ തന്നെ എന്‍എസ്‌എസിനെ നേരിടുന്ന പ്രതിസന്ധികളില്‍ കോണ്‍ഗ്രസിന്‍റെ നിലപാടുകള്‍ക്ക് പ്രസക്തിയും ഏറെയാണ്. ഈ അവസരത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി വോട്ട് വിഹിതം കുറയ്‌ക്കുക എന്നത് തന്നെയാണ് സിപിഎമ്മിന്‍റെ തന്ത്രവും. ചുരുക്കി പറഞ്ഞാല്‍ കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കി എങ്ങനെ ലാഭം കൊയ്യാമെന്നാണ് സിപിഎമ്മിന്‍റെ നിലവിലെ ചിന്ത എന്നുപറയുന്നതിലും തെറ്റില്ല. വിശ്വാസസംരക്ഷണത്തിനായി കേരളം അടുത്ത കാലത്ത് നടത്തിയ ഏറ്റവും വലിയ പോരാട്ടമായിരുന്നു ശബരിമല സ്‌ത്രീപ്രവേശനം. അനാവശ്യ വിവാദമുണ്ടാക്കി കേരളത്തിലെ ക്രമസമാധാനനില തകര്‍ക്കാനുള്ള സിപിഎം ശ്രമം നാളുകളായി തുടര്‍ന്നു വരുന്നതുമാണ്. വിവാദങ്ങള്‍ സൃഷ്‌ടിക്കാന്‍ സിപിഎം തെരഞ്ഞെടുക്കുന്ന ആയുധമോ തൊട്ടാല്‍പൊള്ളുന്ന വിശ്വാസവും.
ഷംസീറിനെ സംബന്ധിച്ച് താന്‍ പിന്തുടരുന്ന ഇസ്ലാംമത വിശ്വാസമോ മലക്കോ, ജിന്നോ ഒരിക്കലും മിത്താണെന്ന് പറയാന്‍ സാധ്യതയില്ല. താന്‍ പിന്തുടരുന്ന വിശ്വാസം മികച്ചതും മറ്റൊരുവന്‍റെ വിശ്വാസം വെറും കെട്ടുകഥയാണെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണമാവുന്നത്. അതുകൊണ്ടുതന്നെ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന സമീപനം ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം അത് നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക് കടന്നാല്‍ ഒരുപക്ഷെ തടഞ്ഞുനിര്‍ത്താന്‍ ആയില്ലെന്ന് വന്നേക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































