വാക്ക് പാലിച്ച് മുഖ്യമന്ത്രി : ലോ കോളജുകളിൽ 35 അസി. പ്രഫസർമാർക്ക് നിയമനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവ. ലോ കോളജുകളിലേക്കുള്ള 35 അസിസ്റ്റന്റ് പ്രഫസർമാരുടെ നിയമന ഉത്തരവ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നലെ കൈമാറി. നിയമ വിദ്യാഭ്യാസത്തിന് ഡയറക്ടറേറ്റ്, നിയമ സർവകലാശാല ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദേശങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നു ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ഗ്ലോബൽ ജോബ് വാച്ച് ടവർ പദ്ധതിയിലൂടെ വിദഗ്ധരെ നിയമിച്ച് ലോകത്ത് ഓരോരംഗത്തും ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി പഠിക്കും. ഇതനുസരിച്ച് കരിക്കുലത്തിൽ മാറ്റംവരുത്തി പുതിയ പ്രോഗ്രാമുകൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി റോജി എം.ജോൺ അധ്യക്ഷത വഹിച്ചു. പിഎസ്‌സി പരീക്ഷയിലൂടെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ അർഹരായ മുഴുവൻപേർക്കും യഥാസമയം ഉത്തരവ് നൽകുമെന്നു മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി എം.നിത എന്നിവർ പ്രസംഗിച്ചു. മുൻ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മുഖ്യമന്ത്രിയുടെ ലോ കോളജിലെ സഹപാഠിയും തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലറുമായ ആർ.സതീഷ് കുമാറും മക്കൾ നിയമന ഉത്തരവ് കൈപ്പറ്റുന്നതു കാണാൻ എത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...