തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം സർക്കാരിനൊപ്പം രംഗത്തുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുമായി പ്രതിപക്ഷം സഹകരിച്ച് പ്രവർത്തിക്കും. രാഷട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു.
അതേസമയം കൊവിഡ് വ്യാപനം സംബന്ധിച്ച അനാവശ്യ പരിഭ്രാന്തി സർക്കാർ ഒഴിവാക്കണം. ഓക്സിജൻ ഉൾപ്പെടെയുള്ള ജീവൻരക്ഷാ സൗകര്യങ്ങൾ ഉറപ്പ് വരുത്തണം. ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിക്കരുതെന്നും വാക്സിൻ ദൗർലഭ്യം ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.