മദ്യശാലകൾ ബുധനാഴ്ച തുറക്കും, പരീക്ഷകൾ മാറ്റി ; സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച തുറക്കും. ബിവറേജസ് കൺസ്യൂമര്‍ ഫെഡ് ഔട്ട്ലറ്റുകളിൽ മദ്യം വിൽക്കാം. ബാറുകളിൽ കൗണ്ടർ വഴി വിൽപ്പനയ്ക്ക് അനുമതി ഉണ്ടാകും. നാലാംഘട്ട ലോക്ക്ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാരിന്‍റെ മാർഗനിർദേശം പ്രകാരമാണ് മദ്യവിൽപ്പന അനുമതി നൽകുന്നത്. ക്ലബ്ബുകൾക്കും മദ്യവിൽപ്പനക്ക് അനുമതി നൽകിയേക്കുമെന്നാണ് വിവരം. മെയ് 31- വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്ര ലോക്ക്ഡൗൺ മാനദണ്ഡത്തിലുള്ളതിനാൽ മെയ് 26-ന് തുടങ്ങാനിരുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെയ്ക്കാനും ധാരണയായി. എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും നീട്ടി. മെയ് 31-ന് ശേഷം നടത്തും. ബാര്‍ബര്‍ ഷോപ്പുകൾ തുറക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകും. ചില നിയന്ത്രണങ്ങളോടെയാണ് പ്രവര്‍ത്തന അനുമതി നൽകിയിട്ടുള്ളതെന്നാണ് വിവരം. ബ്യൂട്ടി പാര്‍ലറുകൾക്ക് അനുമതി ഉണ്ടാകില്ല. അന്തര്‍ ജില്ലാ യാത്രകൾക്ക് പാസ് വേണം. പക്ഷേ വ്യവസ്ഥകളിലും പാസെടുക്കാനുള്ള നടപടിക്രമത്തിലും ഇളവ് അനുവദിക്കാനാണ് തീരുമാനം. ഓട്ടോറിക്ഷകൾ ഓടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....