മന്ത്രിമാർ സിപിഐ ദേശീയ കൗൺസിലിലേക്ക് ; കേരളത്തിൽ നിന്ന് 8 പുതുമുഖങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ നിന്നുള്ള മന്ത്രിമാർ സിപിഐ ദേശീയ കൗൺസിലിലേക്ക്. കെ.രാജന്‍, ജി.ആര്‍.അനില്‍, പി.പ്രസാദ് എന്നിവര്‍ കൗൺസിലിലെത്തും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും ദേശീയ കൗണ്‍സിലില്‍. കേരളത്തില്‍നിന്ന് എട്ട് പുതുമുഖങ്ങളാണ് കൗൺസിലിൽ അംഗങ്ങളാകുക. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം. പന്ന്യന്‍ രവീന്ദ്രന്‍, എന്‍.അനിരുദ്ധന്‍, ടി.വി.ബാലന്‍, സി.എന്‍.ജയദേവന്‍, എന്‍.രാജന്‍ എന്നിവര്‍ ഒഴിവായി. കെ.ഇ.ഇസ്മായിലും ദേശീയ കൗണ്‍സില്‍നിന്ന് പുറത്ത്.

സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജയെ തന്നെ വിജയവാഡയിൽ നടക്കുന്ന 24ആം പാർട്ടി കോൺഗ്രസ്സ് തിരഞ്ഞെടുത്തേക്കും. രാജയെ ഉന്നമിട്ട് പൊതുചർച്ചയിൽ കേരളഘടകം കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും നേതൃമാറ്റം ഉണ്ടാകാനിടയില്ല. രാജക്കെതിരെ ദേശീയ കൗൺസിലിൽ വിയോജിപ്പുണ്ടായാൽ അതുൽ കുമാർ അൻജാനോ അമർജിത് കൗറോ ജനറൽ സെക്രട്ടറിയാകാനുള്ള സാധ്യത നേതാക്കൾ തള്ളിക്കളയുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...