കൊട്ടാരക്കരയില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടാരക്കരയില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. കൊട്ടാരക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്. കൈയ്ക്കും തലയ്ക്കും കാലിനും പരിക്കേറ്റ വിദ്യാര്‍ഥിനി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊട്ടാരക്കരയില്‍ നിന്ന് പുറപ്പെട്ട ബസ് ഒരു വളവ് തിരിയുന്നതിനിടെ ഡോര്‍ തുറന്നാണ് വിദ്യാര്‍ഥിനി തെറിച്ചുവീണത്. വിദ്യാര്‍ഥിനി തെറിച്ചുവീണ കാര്യം ബസിലെ ജീവനക്കാര്‍ അറിഞ്ഞില്ലെന്നും ബസ് നിര്‍ത്താതെ പോയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഈ സമയത്ത് ആ വഴി വന്ന ഒരു ഓട്ടോറിക്ഷ ബസിന് കുറുകെ നിര്‍ത്തിയാണ് കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ബസിലെ ജീവനക്കാര്‍ വിദ്യാര്‍ഥിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച്‌ ബസിലെ ജീവനക്കാരോട് കെഎസ്‌ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കരയില്‍ അടുത്തിടെ ഉണ്ടാവുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ സമാനമായ രീതിയില്‍ മറ്റൊരു വിദ്യാര്‍ഥി ബസില്‍ നിന്ന് തെറിച്ചു വീണിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...