കൂടുതൽ മഴ പത്തനംതിട്ടയിൽ ; വയനാട്ടിൽ 77% കുറവ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സംസ്ഥാനത്ത് കാലവര്‍ഷം തിമിര്‍ത്ത് പെയ്യുകയാണ്. കാലവര്‍ഷം പിറന്ന് ഒരു മാസത്തിനുശേഷമാണ് മിക്കയിടത്തും ശക്തമായി മഴപെയ്തു തുടങ്ങിയത്. ചില കേന്ദ്രങ്ങളില്‍ തീവ്രമഴ പ്രതീക്ഷിക്കുന്നതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നടപടികളും ശക്തമാക്കി. കിഴക്കന്‍ പ്രദേശങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട മേഖലകളിലാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. മഴക്കാലം തുടങ്ങിയ ജൂണ്‍ ഒന്നു മുതല്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണിവരെയുളള ഐഎംഡിയുടെ കണക്കനുസരിച്ച് ഏറ്റവും മഴക്കുറവ് വയനാട്ടിലാണ്-77%. തൊട്ടടുത്ത് കോഴിക്കോട് ജില്ല- 70%. പത്തനംതിട്ടയിലാണ് കൂടുതല്‍ മഴ പെയ്തത്.

മലയോര ജില്ലകളായ ഇടുക്കിയിലും വയനാട്ടിലും നിലവില്‍ വേണ്ടത്ര പെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലാണ് ഇതുവരെ കൂടുതല്‍ പെയ്തത്. ഇപ്പോഴത്തെ രീതിയില്‍ ഇന്നും നാളെയും കൂടി പെയ്ത്ത് തുടരാനാണ് സാധ്യത. എട്ടുവരെ ശക്തമായ, ഒറ്റപ്പെട്ട വ്യാപക മഴയ്ക്കും കാറ്റിനുമുള്ള സാധ്യത ഐഎംഡി പ്രവചിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകം ; പ്രതിയെ പിടികൂടി പോലീസ്

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ...

ഏനാത്ത് പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു

0
അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ  ഉയരം...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...