Saturday, March 22, 2025 1:09 pm

കാലവർഷം മെയ് 28-ന് കേരളത്തിലെത്തുമെന്ന് പ്രവചനം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കേരളത്തിൽ ഈ വർഷത്തെ മൺസൂൺ മഴ നേരത്തെ തുടങ്ങുമെന്ന് പ്രവചനം. പൊതുവെ ജൂൺ ആദ്യവാരം എത്തുന്ന കാലവർഷം ഇക്കുറി നേരത്തെ അതായത് മെയ് 28-ന് തന്നെ കേരള തീരത്ത് എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്. സാഹചര്യങ്ങളിൽ മാറ്റം വന്നാൽ കാലവ‍ർഷ മഴ ഒന്നോ രണ്ടോ ദിവസം നേരത്തെയോ അല്ലെങ്കിൽ വൈകിയോ എത്താനും സാധ്യതയുണ്ടെന്നും സ്കൈമെറ്റിന്റെ  റിപ്പോർട്ടിൽ പറയുന്നു.

ബം​ഗാൾ ഉൾക്കടലിൽ ഇപ്പോൾ രൂപംകൊണ്ട ന്യൂനമ‍ർദ്ദമാണ് മൺസൂൺ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. മെയ് 22-ഓടെ മാത്രമേ ആൻഡമാനിൽ കാലവ‍ർഷം കനക്കുകയുളളു എന്നാണ് കേന്ദ്ര കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തു വ‍ർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മെയ് 25-നും ജൂൺ 8നും ഇടയിലാണ് കാലവ‍ർഷം പൊതുവേ കേരളത്തിൽ ആരംഭിക്കാറുള്ളത്. 2009-ലെ മെയ് 23-ന് കേരളത്തിൽ കാലവ‍ർഷം ആരംഭിച്ചിരുന്നു. പക്ഷേ 2016-ലും പിന്നീട് 2019-ലും കാലവ‍ർഷം എത്താൻ ജൂൺ എട്ട് വരെ കാത്തിരിക്കേണ്ടിയും വന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു

0
മലപ്പുറം : പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു....

യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവും അമ്മയും ഉൾപ്പെടെ 4 പേർക്ക് ജീവപര്യന്തം

0
ചെന്നൈ : സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യചെയ്ത യുവതിയുടെ ഭർത്താവും അമ്മയും ഉൾപ്പെടെ...

കാപ്പ വകുപ്പ് ചുമത്തി നാടുകടത്തിയ യുവാവ് ജില്ലയില്‍ തിരിച്ചെത്തി ; പിടികൂടി പോലീസ്

0
കോഴിക്കോട് : കാപ്പ വകുപ്പ് ചുമത്തി നാടുകടത്തിയ യുവാവ് ജില്ലയില്‍ തിരിച്ചെത്തിയതിനെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്ത കേസിൽ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അഭിഭാഷകന്റെ...