എ.സി മൊയ്തീന്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം ; മന്ത്രി നിരീക്ഷണത്തിൽ പോകണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മന്ത്രി എ സി മൊയ്തീന്റെ  തൃശൂർ വടക്കാഞ്ചേരിയിലെ വീടിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രി ക്വാറൻ്റൈനിൽ പോകണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം നടത്തിയത്. വീടിന് സമീപത്ത് വെച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൊവിഡ് രോ​ഗികളുമായി ഇടപഴകിയ മന്ത്രി എ സി മെയ്തീൻ നിരീക്ഷണത്തിൽ പോകണമെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആവശ്യം. അതേസമയം മെഡിക്കൽ ബോർഡിന്റെ  ശുപാർശ കിട്ടിയിട്ടില്ലെന്നും ശുപാർശ എന്തായാലും അനുസരിക്കുമെന്നും മന്ത്രി എ സി മൊയ്തീൻ പ്രതികരിച്ചു. നിലവിൽ അത്യാവശ്യ യോഗങ്ങളിൽ മാത്രമാണ് പങ്കെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് നിരീക്ഷണത്തിലുള്ള പ്രവാസികളെ സന്ദർശിച്ച മന്ത്രി എ സി മൊയ്തീന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര ജില്ലാ കളക്ടര്‍ക്ക് കത്തയച്ചിരുന്നു. തൃശൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി മന്ത്രിയും എംഎല്‍എയും കളക്ടറും അടുത്ത് ഇഴപഴകിയെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതിയും നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...