ലോക്ക് ഡൌണ്‍ തിയേറ്ററുകൾക്ക് ചരമഗീതം ആകുമോ ? ; മലയാളം സിനിമകൾ ഓൺലൈനായി റിലീസ് ചെയ്യാൻ ആലോചന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ ഓണ്‍ലൈന്‍ റിലീസിന്റെ  സാധ്യതകൾ തേടി മലയാള സിനിമാ നിര്‍മ്മാതാക്കള്‍. വിഷു, റംസാന്‍ സീസണിൽ റിലീസിനായി ഒരുക്കിയ നിരവധി സിനിമകള്‍ പെട്ടിയിലായതോടെയാണ് ഈ നീക്കം. ഏകദേശം 600 കോടി രൂപയുടെ നഷ്ടം ലോക്ക്ഡൗൺ മൂലം സിനിമാ വ്യവസായത്തിന് സംഭവിച്ചെന്നാണ് പ്രാഥമിക കണക്ക്. ജ്യോതിക നായികയായ പൊന്‍മകൾ വന്താൽ എന്ന തമിഴ് സിനിമയുടെ ഓണ്‍ലൈന്‍ റിലീസാണ് ഈ തലത്തിലേക്ക് മാറി ചിന്തിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചത്.

പൊൻമകൾ വന്താൽ സിനിമ ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഈ സാധ്യത മലയാളത്തിലും സ്വീകരിക്കാനാണ് നീക്കം. മോഹന്‍ലാലിന്റെ  കുഞ്ഞാലിമരിക്കാര്‍, മമ്മൂട്ടിയുടെ വണ്‍, ടൊവിനോയുടെ കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്, ആസിഫിന്റെ  കുഞ്ഞെല്‍ദോ തുടങ്ങിയ വിഷു സിനിമകളുടെ റിലീസ് തടസപ്പെട്ടിരിക്കുകയാണ്. റംസാൻ റിലീസും അനിശിചിതത്വത്തിലായി. വായ്പയെടുത്ത് സിനിമ നിർമ്മിച്ചവർക്ക് വന്‍ പലിശ ബാധ്യതയും വരുന്നു. ഈ സാഹചര്യത്തില്‍ നെറ്റ്ഫ്ളിക്സ് , ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ കമ്പനികളുമായി ചില നിര്‍മാതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകളും തുടങ്ങി.

എന്നാൽ ഇവരുടെ ഭാഗത്ത് നിന്ന് നിർമ്മാതാക്കൾക്ക് ലഭിച്ച പ്രതികരണം ആശാവഹമല്ല. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളെ അപേക്ഷിച്ച് മലയാള സിനിമക്ക് വലിയ വിപണന സാധ്യതകളില്ല എന്നതാണ് പ്രധാന പ്രശ്നം. അതുകൊണ്ട് വളരെ കുറഞ്ഞ നിരക്കാണ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്. ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് പ്രൊഡ്യൂസേർസ് അസോസിയേഷന്‍ പ്രസിഡന്‍റ് എം. രഞ്ജിത് പറഞ്ഞു. ഓൺലൈൻ റിലീസിനെ തീയേറ്റര്‍ ഉടമകൾ ശക്തമായി എതിര്‍ക്കുന്നുണ്ട്. പ്രതിസന്ധി നീണ്ടുപോയാല്‍ പുതിയ വഴികൾ തേടുകയല്ലാതെ നിർമ്മാതാക്കളുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല എന്നതാണ് യാഥാര്‍ഥ്യം.

The post ലോക്ക് ഡൌണ്‍ തിയേറ്ററുകൾക്ക് ചരമഗീതം ആകുമോ ? ; മലയാളം സിനിമകൾ ഓൺലൈനായി റിലീസ് ചെയ്യാൻ ആലോചന appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...