പത്തനംതിട്ട : രാജ്യത്ത് വർഗീയ കലാപങ്ങൾ സൃഷ്ടിക്കാൻ ഭരണകൂടംതന്നെ മുന്നിട്ടിറങ്ങുന്ന സാഹചര്യമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭിപ്രായപ്പെട്ടു. ജമാഅത്ത് ഫെഡറേഷൻ നാൽപതാം വാർഷികത്തോടനുബന്ധിച്ച് മെയ് 13ന് കൊല്ലത്ത് നടക്കുന്ന ജനമുന്നേറ്റ റാലിയുടെയും സമ്മേളനത്തിന്റെയും ജില്ലാ സ്വാഗതസംഘം രൂപീകരണയോഗവും കൺവെൻഷനും പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഭരണവിരുദ്ധ വികാരം മറികടക്കാൻ വർഗീയ കാർഡ് ഇറക്കി ബിജെപി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുകയാണ്. ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ ഭരണകാലം ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണ്. വരും തലമുറയെ മുഴുവൻ വർഗീയവൽക്കരിക്കാനുള്ള ഹീന ശ്രമങ്ങളെ പ്രബുദ്ധ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലജ്നതുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് ഖമറുദ്ദീൻ മൗലവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് യൂസുഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുഹമ്മദ് സാലി നാരങാനം , മുണ്ടക്കയം ഹുസൈൻ മൗലവി, സി എച് . സൈനുദ്ദീൻ മൗലവി റഷീദലി അടൂർ, നാസർ പഴകുളം, അബ്ദുൽ സമീഹ് മൗലവി, നൗഷാദ് മൗലവി ചിറ്റാർ, എം എച്. അബ്ദുൽ റഹീം മൗലവി, മുഹമ്മദ് കുട്ടി മൗലവി, അഫ്സൽ പത്തനംതിട്ട തുടങ്ങിയവർ സംസാരിച്ചു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.