വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സാനിറ്ററി പാഡ് നല്‍കണം ; സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ സംസ്ഥാന സര്‍ക്കാരുകളും പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും ക്രമീകരണങ്ങള്‍ ചെയ്യണം. ആര്‍ത്തവ സമയത്ത് ശുചിത്വം ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജയ താക്കൂറിന്റെ ഈ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദി വാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

പെണ്‍കുട്ടികളുടെ സുരക്ഷ, സൗകര്യം, ആരോഗ്യം എന്നിവയ്ക്കായുള്ള പദ്ധതികളുടെ വിശദാംശങ്ങളും സുപ്രീം കോടതി ആവശ്യപ്പെട്ടു. ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികളുടെ സൗകര്യത്തിനും ആരോഗ്യ ശുചിത്വത്തിനും വേണ്ടിയുള്ള പദ്ധതികള്‍ക്കായി ചെലവഴിച്ച ഫണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് എല്ലാ സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ പദ്ധതി എന്താണെന്നും കേന്ദ്രത്തിന്റെ ദേശീയ ആരോഗ്യ പദ്ധതിയുടെ ഫണ്ട് അവര്‍ക്കായി ചെലവഴിക്കുന്നുണ്ടോ അതോ സ്വന്തം വരുമാനത്തില്‍ നിന്നാണോ എന്ന് കോടതിയില്‍ വ്യക്തമാക്കണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...