Monday, February 3, 2025 1:43 pm

ഇന്ന് മുതൽ മെല്ലെ പോകാം ; റോഡുകളിലെ പുതുക്കിയ വേഗപരിധി പ്രാബല്യത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതുക്കിയ വേഗപരിധി അനുസരിച്ച്, 9 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 4 വരി ദേശീയപാതയിൽ 100 കിലോമീറ്റർ വരെയും, 6 വരി ദേശീയപാതയിൽ 110 കിലോമീറ്റർ വരെയും സഞ്ചരിക്കാനാകും. അതേസമയം, മറ്റ് ദേശീയപാത, 3 വരി സംസ്ഥാനപാത എന്നിവയിൽ 90 കിലോമീറ്ററും, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്ററും, മറ്റ് റോഡുകളിൽ 50 കിലോമീറ്ററും, നഗര റോഡുകളിൽ 50 കിലോമീറ്ററുമാണ് വേഗപരിധി നിശ്ചയിച്ചിട്ടുള്ളത്.

ലൈറ്റ്-മീഡിയം ഹെവി യാത്രാ വാഹനങ്ങൾക്ക് 7 വരി ദേശീയപാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയപാതയിൽ 90 കിലോമീറ്റർ, മറ്റു ദേശീയപാതകളിൽ 85 കിലോമീറ്റർ, 4 വരി സംസ്ഥാനപാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ല റോഡുകളിലും 70 കിലോമീറ്റർ, മറ്റ് റോഡുകളിൽ 60 കിലോമീറ്റർ, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയുള്ള വേഗതയിൽ സഞ്ചരിക്കാവുന്നതാണ്. ചരക്ക് വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിലും, 4 വരി ദേശീയപാതയിലും 80 കിലോമീറ്റർ വേഗപരിധിയിലാണ് യാത്ര ചെയ്യാനാകുക. അതേസമയം, 4 വരി സംസ്ഥാനപാതകളിൽ 70 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്റർ, മറ്റ് റോഡുകളിൽ 60 കിലോമീറ്റർ, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് നിജപ്പെടുത്തിയ വേഗപരിധി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൂടലില്‍ മാലിന്യം തള്ളല്‍ വ്യാപകം

0
കലഞ്ഞൂർ : കൂടലില്‍ മാലിന്യം തള്ളല്‍ വ്യാപകം. റോഡിലുടനീളം മാലിന്യം സാമൂഹവിരുദ്ധർ...

പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

0
കണ്ണൂർ : കണ്ണൂർ ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരൻ...

ചിറ്റാർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

0
സീതത്തോട് : ചിറ്റാർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ 85-ാമത് വാർഷികവും യാത്രയയപ്പ്...