Wednesday, January 15, 2025 1:10 pm

കുട്ടികൾക്ക് വാഹനം ഓടിക്കാനായി നൽകുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി എംവിഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുട്ടികൾക്ക് വാഹനം ഓടിക്കാനായി നൽകുന്ന രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയാൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് എം വി ഡി ഫേസ്ബുക്ക് കുറിപ്പിലൂടെ നൽകിയിരിക്കുന്നത്. കുട്ടികളുടെ വാഹനമോടിക്കൽ ശിക്ഷാ നടപടികൾ അറിയാത്തവർക്കായി എന്ന തലക്കെട്ടോടുകൂടിയാണ് എം വി ഡിയുടെ ഫേസ്ബുക്ക് കുറിപ്പ്. മോട്ടോർ വാഹന നിയമം വകുപ്പ് 180 , 181 പ്രകാരമാകും കേസെന്നും പിഴ കൂടാതെ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസു വരെ കുട്ടിക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസൻസോ ലേർണേർസോ എടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വിവരിച്ചിട്ടുണ്ട്.

എം വി ഡിയുടെ മുന്നറിയിപ്പ് ഇപ്രകാരം

കുട്ടികളുടെ വാഹനമോടിക്കൽ ശിക്ഷാ നടപടികൾ അറിയാത്തവർക്കായി
1 മോട്ടോർ വാഹന നിയമം വകുപ്പ് 180 & 181 പ്രകാരം പിഴ
കൂടാതെ
2 വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാൾക്ക് 25000 രൂപ പിഴ (MV Act 199 A(2)
3. രക്ഷിതാവ് അല്ലെങ്കിൽ ഉടമയ്ക്ക് 3 വർഷം വരെ തടവ് ശിക്ഷ (MV Act 199 A(2)
4.വാഹനത്തിന്‍റെ രജിസ്ടേഷൻ ഒരു വർഷം റദ്ദാക്കൽ Mv Act 199 A (4)
5. ഇരുപത്തിയഞ്ച് വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസൻസ് / ലേർണേർസ് എടുക്കുന്നതിന് വിലക്ക് MV Act 199 A(5)
6. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികൾ MV Act 199 A(6)

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു

0
മലപ്പുറം : നിലമ്പൂർ മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു....

അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ

0
ആലപ്പുഴ : അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ. ആലപ്പുഴ...

ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്തുപേർക്ക് പരിക്ക്

0
ഇടുക്കി : കാഞ്ഞാറിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്തുപേർക്ക് പരിക്കേറ്റു....

കനത്ത മൂടൽമഞ്ഞ് ; ഏഴ് വിമാനങ്ങൾ റദ്ദാക്കി

0
ദില്ലി : രാജ്യതലസ്ഥാനമായ ദില്ലിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നിരവധി...