കേരളാ ഒളിമ്പിക് ഗെയിംസ് – ഫോട്ടോവണ്ടിക്ക് പത്തനംതിട്ടയിലും തിരുവല്ലയിലും സ്വീകരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരളാ ഒളിമ്പിക് ഗെയിംസിനു മുന്നോടിയായി കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ പര്യടനം നടത്തുന്ന ഫോട്ടോ വണ്ടിക്ക് പത്തനംതിട്ടയിലും തിരുവല്ലയിലും സ്വീകരണം നല്കും. കായിക കേരളത്തിന്റെ ചരിത്രം പറയുന്ന ചിത്രങ്ങളാകും ഫോട്ടോ വണ്ടിയില്‍ ക്രമീകരിക്കുക. പത്തനംതിട്ട പ്രസ് ക്ലബില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.

പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു, പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍.പ്രസന്നകുമാര്‍, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തോമസ് മാത്യു, സി.ഡി ജയന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ വിപുലമായ നടത്തിപ്പിനായി പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം രക്ഷാധികാരിയായ സമിതിയെയും തെരഞ്ഞെടുത്തു.

ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു (ചെയര്‍മാന്‍), പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ (ജനറല്‍ കണ്‍വീനര്‍), ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍.പ്രസന്നകുമാര്‍ (കണ്‍വീനര്‍) എന്നിവരുള്‍പ്പെടുന്ന സംഘാടകസമിതി രൂപീകരിച്ചു. പ്രാദേശിക സംഘാടകസമിതി യോഗം ഏപ്രില്‍ ഒന്‍പതിന് വൈകുന്നേരം നാലിന് തിരുവല്ലയില്‍ ചേരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...