കെ. പത്മകുമാറും ഷെയ്ഖ് ദര്‍വേഷ് സാഹിബും പുതിയ ഡി.ജി.പിമാര്‍ ; പോലീസ് തലപ്പത്ത് അഴിച്ചുപണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് തലപ്പത്ത് അഴിച്ചുപണി. രണ്ട് പുതിയ ഡി.ജി.പിമാരെ നിയമിച്ചു. എ.ഡി.ജി.പിമാരായ കെ. പത്മകുമാറിനും ഷെയ്ഖ് ദര്‍വേശ് സാഹിബിനുമാണ് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത്. പോലീസ് ആസ്ഥാന എ.ഡി.ജി.പിയായിരുന്ന കെ. പത്മകുമാറിനെ ജയില്‍ മേധാവിയായും ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഷെയ്ഖ് ദര്‍വേശ് സാഹിബിനെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. എ.ഡി.ജി.പിമാരായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലും എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു.

ജയില്‍ മേധാവിയായിരുന്ന ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ആംഡ് ബറ്റാലിയന്‍ എ.ഡി.ജി.പിയായിരുന്ന വെങ്കടേഷ്. ഡി.ജി.പിക്ക് തുല്യമായ എക്‌സ് കേഡര്‍ പദവി സൃഷ്ടിച്ചാണ് പത്മകുമാറിന്റെയും ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെയും നിയമനം. ഡി.ജി.പി പദവിയിലുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ, എക്‌സൈസ് കമീഷനര്‍ എസ്. ആനന്ദ കൃഷ്ണന്‍ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് രണ്ട് പേരെ ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവര്‍ത്തിച്ചുള്ള പരാതികളില്‍ കാര്യമില്ലെന്ന പ്രതികരണം വേദനിപ്പിച്ചു ; രമേശ് ചെന്നിത്തലക്കെതിരെ അന്‍സിബ ഹസ്സന്‍

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ നടി അന്‍സിബ ഹസ്സന്‍. ആവര്‍ത്തിച്ചുള്ള പരാതികളില്‍...

അവയവക്കടത്ത് കേസില്‍ ഡോക്ടര്‍മാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണം കൂടുതൽ കർശനമാക്കി എൻഫോഴ്‌സ്‌മെന്റ്...

ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി ; സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ...

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ തെറ്റായ സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച്...

വിയറ്റ്നാം ബോട്ട് അപകടം : നോവായി കൊട്ടാരക്കരയിലെ ദമ്പതികളുടെ മരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള...

0
കൊല്ലം: വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ...