Thursday, January 30, 2025 2:55 am

മകരജ്യോതി ദർശനത്തിനായി എത്തിയ ഭക്തർക്കുള്ള കേരള പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും നിർദേശങ്ങളും ക്രമീകരണങ്ങളും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകരജ്യോതി ദർശനത്തിനായി എത്തിയ ഭക്തർക്കുള്ള കേരള പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും നിർദേശങ്ങളും ക്രമീകരണങ്ങളും.
* കെഎസ്ആർടിസി വാഹനങ്ങളിൽ ക്യൂ പാലിച്ച് മാത്രം കയറുക.
* മകരജ്യോതി ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളിൽ ചാരി നിൽക്കാനോ കെട്ടിയിരിക്കുന്ന വടം മുറിച്ച് കടക്കാനോ ശ്രമിക്കാതിരിക്കുക.
* വാട്ടർ ടാങ്കുകൾ, ഉയരം കൂടിയ കെട്ടിടങ്ങൾ എന്നിവയിൽ കയറി നിൽക്കരുത്
* നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കുക
* മണികണ്ഠസ്വാമികൾ, മാളികപ്പുറങ്ങൾ. വയോധികരായ സ്വാമിമാർ എന്നിവരെ കൂട്ടം തെറ്റാതെ പ്രത്യേകം ശ്രദ്ധിക്കുക.
* സ്വാമിമാർ വന്ന വാഹന നമ്പർ, പാർക്ക് ചെയ്ത ഗ്രൗണ്ട് നമ്പർ, ഡ്രൈവർ ഗുരുസ്വാമിമാരുടെ ഫോൺ നമ്പർ എന്നിവ പ്രത്യേകം വാങ്ങി സൂക്ഷിക്കുക.
* മടങ്ങി പോകുന്ന സ്വാമിമാർ അതത് പാർക്കിംഗ് ഗ്രൗണ്ടുകളിലെത്തി വാഹനങ്ങളിൽ കയറി എത്രയും വേഗം നാട്ടിലേയ്ക്ക് മടങ്ങാൻ ശ്രദ്ധിക്കുക.
* സാവധാനവും സുരക്ഷിതവുമായി വാഹനമോടിക്കുവാൻ ഡ്രൈവർ അയ്യപ്പൻമാർ ശ്രദ്ധിക്കുക.
* 14ന് രാവിലെ 7.30 മണിമുതൽ നിലക്കലിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
* 10 മണിവരെ മാത്രമെ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടുള്ളു.
* 12 മണിവരെ മാത്രമെ പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുള്ളു. (തിരുവാഭരണം വലിയാനവട്ടത്ത് എത്തുന്ന സമയം മുതൽ) പിന്നീട് തിരുവാഭരണം ശരംകുത്തിയിൽ എത്തിയതിനുശേഷം മാത്രമെ (വൈകുന്നേരം 5.30 മണിക്ക് ശേഷം) ഭക്തരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിടുള്ളു.
* മരത്തിൻറെ മുകളിൽ നിന്നോ, ഉയരമുള്ള കെട്ടിടങ്ങളുടെ ടെറസ്സിൽ കയറിനിന്ന് വാട്ടർ ടാങ്കുകളുടെ ഉയരെ കയറി നിന്ന് മകരജ്യോതി ദർശനം അനുവദിക്കുന്നതല്ല.
* ഒരു കാരണവശാലും അന്നദാനം നടത്താനോ താൽക്കാലിക പാചകം നടത്താനോ ഭക്തരെ അനുവദിക്കില്ല.

മകരജ്യോതി ദർശിക്കാവുന്ന സ്ഥലങ്ങൾ
I. നിലയ്ക്കൽ
* അട്ടത്തോട്
* അട്ടത്തോട് പടിഞ്ഞാറെ കോളനി
* ഇലവുങ്കൽ
* നെല്ലിമല
* അയ്യൻമല
II. പമ്പ
* ഹിൽടോപ്പ്
* ഹിൽടോപ്പ് മധ്യഭാഗം
* വലിയാനവട്ടം
III. സന്നിധാനം
* പാണ്ടിത്താവളം
* ദർശനം കോപ്ലക്‌സിന്റെ പരിസരം
* അന്നദാന മണ്ഡപത്തിന്റെ മുൻവശം
* തിരുമുറ്റം തെക്കുഭാഗം
* ആഴിയുടെ പരിസരം
* കൊപ്രാക്കളം
* ജ്യോതി നഗർ
* ഫോറസ്റ്റ് ഓഫീസിന്റെ മുൻവശം
* വാട്ടർ അതോറിറ്റി ഓഫീസിന്റെ പരിസരം
——-
എമർജൻസി മെഡിക്കൽ സെൻററുകൾ
* പാണ്ടിത്താവളം ജംഗ്ഷൻ
* വാവർ നട
* ശരംകുത്തി
* ക്യൂ കോംപ്ലക്‌സ്
* മരക്കൂട്ടം
* ചരൽ മേട്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപിച്ചു

0
തൃശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപിച്ചു. തൃശൂര്‍...

അമിത ഭാരം കയറ്റിയ കേസിൽ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴയിട്ട് കോടതി

0
കൊച്ചി: അമിത ഭാരം കയറ്റിയ കേസിൽ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴയിട്ട്...

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാന്‍ ശരത് അറസ്റ്റില്‍

0
തൃശൂര്‍: കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാന്‍ ശരത് അറസ്റ്റില്‍. പറവൂര്‍ കൈതാരം...

വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയായ യുവാവ് അറസ്റ്റിൽ

0
തൃശൂര്‍: കൊറിയര്‍ വഴി മുംബൈയില്‍നിന്നും രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന...