ക്ലബ് ഹൗസില്‍ തീവ്രസ്വഭാവ ഗ്രൂപ്പ് ; രാത്രിയിൽ സെക്സ് ചാറ്റ് റൂമുകൾ‌ – ഹണി ട്രാപ്പിന് സാധ്യത’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസ് പോലീസ് നിരീക്ഷണത്തില്‍. ക്ലബ്ബ് ഹൗസിൽ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ സജീവമാണെന്നും സാമുദായിക സ്പർധ വളർത്തുന്ന സന്ദേശങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തൽ. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും സജീവമാണെന്നും പോലീസ് പറയുന്നു. മോഡറേറ്റർമാർ അടക്കമുള്ളവരുടെ വിവരങ്ങൾ കണ്ടെത്തി നടപടിക്ക് സൈബര്‍ പോലീസ് നിരീക്ഷണം തുടങ്ങി.

സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക സ്പർധ വളർത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർതലത്തിൽ നിർദേശം ഉയർന്ന സാഹചര്യത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളെയും സംഘടനകളെയും പിന്തുണയ്ക്കുന്ന തരത്തിലുള്ള ചർച്ചകൾ ക്ലബ് ഹൗസിൽ സജീവമാകുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അധിക്ഷേപങ്ങളും സംഭാഷണങ്ങളും തുടർക്കഥയായതോടെ നിരീക്ഷണം ശക്തമാക്കുകയായിരുന്നു.

ക്ലബ്ബ് ഹൗസിൽ സഭ്യത ലംഘിച്ചുള്ള റൂമുകൾ അർധരാത്രി സജീവമാവുന്നതായി നേരത്തേതന്നെ പരാതികൾ ഉയർന്നിരുന്നു. ഇത്തരം റൂമുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അശ്ലീല റൂമുകളിൽ എത്തുന്നതിൽ ഭൂരിഭാഗം കൗമാരക്കാരാണെന്നു കണ്ടെത്തി. അശ്ലീല റൂമുകളിലെ പരിചയം ഹണി ട്രാപ്പ് പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...