സ്‌റ്റേഷനിൽ വരുന്നവരുടെയും സമയം വിലപ്പെട്ടത്‌ ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആർക്കും നല്ല മനസ്സോടെ വരാൻ പറ്റുന്ന കേന്ദ്രമാകണം പോലീസ്‌ സ്‌റ്റേഷനുകളെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം സൗഹൃദപരവും ഭാഷ മാന്യവുമാകണം. വരുന്നവർ കീഴേയുള്ളവരല്ല മേലേയുള്ളവരാണെന്ന രീതിയിൽ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അനാവശ്യമായി ആളുകളെ സ്‌റ്റേഷനിൽ ഇരുത്തരുത്‌. ഉദ്യോഗസ്ഥന്റേതുപോലെ വരുന്ന ആളിന്റെ സമയവും വിലപ്പെട്ടതാണ്‌. വാഹനപരിശോധനയിൽ ഉൾപ്പെടെ മാന്യമായി പെരുമാറി നീതിയുക്തമായ തീരുമാനമെടുക്കണം. പ്രമാണിമാരുടെയല്ല പാവപ്പെട്ടവരുടെ രക്ഷാകേന്ദ്രമായും നീതി നിഷേധിക്കപ്പെടുന്നവരുടെ അഭയസ്ഥാനവുമായി സ്‌റ്റേഷനുകൾ മാറണം. കേരള പോലീസിന്‌ പുതിയ മുഖം ആർജിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. ദുരിതഘട്ടങ്ങളിലെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനമാണ്‌ മുഖ്യകാരണം. എല്ലാം അടച്ചിട്ട ഘട്ടത്തിലും പോലീസ്‌ വെയിലത്ത്‌ നിന്നു.

സ്വന്തം ആരോഗ്യം മറന്ന്‌ പ്രവർത്തിച്ചപ്പോൾ ചിലർക്ക്‌ ജീവൻതന്നെ നഷ്ടമായി. അവരുടെ കുടുംബങ്ങൾക്ക്‌ സംരക്ഷണം നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്‌. അടുത്ത ബന്ധുക്കൾക്ക്‌ ജോലി നൽകുന്ന സമീപനം സ്വീകരിക്കും. ഒറ്റപ്പെട്ട ചില സംഭവം പോലീസിന്റെ മുഖമായി ചിത്രീകരിക്കുന്നുണ്ട്‌. ചേരാത്ത പ്രവൃത്തി ആരിൽനിന്നുണ്ടായാലും കർക്കശ നടപടി സ്വീകരിക്കും. വർഗീയ സംഘടനകൾ നാടിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുമ്പോൾ അതിനെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...