ടവല്‍ കൊടുക്കാന്‍ വൈകിയതിന് ഭാര്യയെ കൊലപ്പെടുത്തി ; ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍ : ടവല്‍ കൊടുക്കാന്‍ വൈകിയതിന് ഭാര്യയെ കൊലപ്പെടുത്തി,ഭര്‍ത്താവ് അറസ്റ്റില്‍. വനംവകുപ്പില്‍ ജോലി ചെയ്യുന്ന രാജ്കുമാര്‍ ബഹെ (50) ആണ് കൊലപാതകത്തിന് അറസ്റ്റിലായത്‌. മധ്യപ്രദേശില്‍ ബാലഘട്ട് ജില്ലയിലെ ഹിരാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.

വനംവകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാളാണ് രാജ്കുമാര്‍ ബഹെ. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഇയാള്‍ കുളിമുറിയില്‍ നിന്ന് ഭാര്യയെ വിളിച്ച്‌ ടവല്‍ ആവശ്യപ്പെടുകയായിന്നു. ഇതേ സമയം പാത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ഭാര്യ കുറച്ചുസമയം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യ പുഷ്പ ഭായിയെ (45) കോരിക കൊണ്ട് തുടരെത്തുടരെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ പിതാവിനെ തടയാനെത്തിയ മകളെ ഭീഷണിപ്പെടുത്തി. പോലീസിനെ വിവരമറിയിച്ചത് മകളാണ്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...