ഉദ്യോ​ഗസ്ഥർ‌ക്കും കുടുംബങ്ങൾക്കും പ്രത്യേക പരാതി പരിഹാര പദ്ധതിയുമായി കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉദ്യോ​ഗസ്ഥർ‌ക്കും കുടുംബങ്ങൾക്കും പ്രത്യേക പരാതി പരിഹാര പദ്ധതിയുമായി കേരള പോലീസ്. പോലീസ് സേനയിൽ കരുതൽ പദ്ധതി നടപ്പാക്കാൻ എഡിജിപി എം ആർ അജിത് കുമാറിന്റെ സർക്കുലർ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി. പോലീസിലെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷൻ തലം മുതൽ ജില്ലാ പോലീസ് മേധാവി വരെ പരാതി പരിഹാര പദ്ധതി നടപ്പാക്കും. സായുധ സേനയിൽ കമ്പനി മുതൽ ബാറ്റലിയൻ മേധാവി തലം വരെ പദ്ധതിയുണ്ടാകും.

എല്ലാ വെള്ളിയാഴ്ചകളിലും യോഗം ചേർന്നു പരാതി കേൾക്കണമെന്ന് സർക്കുലർ. സ്റ്റേഷൻ തലത്തിൽ എസ്എച്ച്ഒക്കാണ് ചുമതല. വനിതാ പോലീസ്പ്രതി നിധി, അസോസിയേഷൻ പ്രതിനിധി, സ്റ്റേഷൻ റൈറ്റർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കമ്മറ്റിയിൽ ഉണ്ടാകും. പോലീസിൽ സമ്മർദ്ദം കൂടുന്നു എന്ന പരാതിയെ തുടർന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഫ്രൈഡേ ബോക്സ്‌ എന്ന പേരിൽ എഡിജിപിക്ക് നേരിട്ട് പരാതി നൽകാൻ സാങ്കേതിക സംവിധാനം ഉണ്ടാകും. സർക്കാർ നിർദേശ പ്രകാരമാണ് പോലീസ് സേനക്കും കുടുംബത്തിനുമായി കരുതൽ പദ്ധതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ;...

0
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

കൈക്കൂലി വാങ്ങി കേസ് ഒതുക്കിതീർത്തു ; കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി...

0
മുംബൈ : കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ...

ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ

0
കോഴിക്കോട്: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ....

സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു

0
വയനാട്: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ...