Tuesday, April 23, 2024 8:55 pm

റെയിൽവേ ട്രാക്കിൽ വീണുകിടന്ന യുവതിയെ രക്ഷിച്ച സംഭവം വിവരിച്ച് കേരള പോലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: റെയിൽവേ ട്രാക്കിൽ വീണുകിടന്ന യുവതിയെ കളമശ്ശേരി പോലീസ് രക്ഷിച്ച സംഭവം വിവരിച്ച് കേരള പോലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. കളമശ്ശേരി ഭാഗത്ത് ഒരാൾ ട്രെയിനിൽ നിന്നും വീണിട്ടുണ്ടെന്ന സ്റ്റേഷൻ മാസ്റ്ററുടെ ഫോൺ സന്ദേശം കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ലഭിച്ചതിന് പിന്നാലെ പോയപ്പോളുണ്ടായ അനുഭവമാണ് ഫേസ്ബുക്ക് പേജിലൂടെ കേരള പോലീസ് പങ്കുവെച്ചിരിക്കുന്നത്.

പോലീസ് സംഘം സൗത്ത് കളമശ്ശേരി ഭാഗത്തു നിന്നും രണ്ടു കിലോമീറ്ററോളം റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിലുമായി തിരഞ്ഞെങ്കിലും ആളെ ആദ്യം കണ്ടെത്താൻ സാധിച്ചില്ല. എങ്കിലും സംഘം പിന്മാറാതെ തെരച്ചിൽ നടത്തി. വീണ്ടും മൊബൈൽ ടോർച്ചിന്റെ സഹായത്തോടെ സമീപത്തെ കുറ്റിക്കാട്ടിൽ നടത്തിയ തിരച്ചിലിനൊടുവിൽ പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്താനായെന്നും യുവതി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു എന്നും പോലീസ് വിവരിച്ചിട്ടുണ്ട്.

കേരള പോലീസിന്‍റെ കുറിപ്പ് പൂ‍ർണരൂപത്തിൽ
വെള്ളിയാഴ്ച പുലർച്ചെ 2 . 20 നാണ് സൗത്ത് കളമശ്ശേരി ഭാഗത്തു ഒരാൾ ട്രെയിനിൽ നിന്നും വീണിട്ടുണ്ടെന്ന സ്റ്റേഷൻ മാസ്റ്ററുടെ ഫോൺ സന്ദേശം കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്. ഉടനെ തന്നെ പോലീസ് സംഘം സൗത്ത് കളമശ്ശേരി ഭാഗത്തു നിന്നും രണ്ടു കിലോമീറ്ററോളം റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിലുമായി തിരഞ്ഞെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. എങ്കിലും സംഘം പിന്മാറിയില്ല. വീണ്ടും മൊബൈൽ ടോർച്ചിന്റെ സഹായത്തോടെ സമീപത്തെ കുറ്റിക്കാട്ടിൽ നടത്തിയ തിരച്ചിലിനൊടുവിൽ പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്താനായി. റെയിൽവെ ട്രാക്കിൽ നിന്നും കുത്തനെയുള്ള താഴ്ചയിൽ കിടന്നിരുന്ന യുവതിക്ക് പരിക്ക് കൂടുതലായതിനാൽ ഫയർഫോഴ്‌സിന്റെയും ആംബുലൻസിന്റെയും സഹായത്തോടെ മെഡിക്കൽ കോളേജിൽ എത്തിച്ചു. ആശുപത്രിയിൽ യുവതി സുഖം പ്രാപിച്ചു വരുന്നു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭാ തെരഞ്ഞെടുപ്പ് : 24 വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ...

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന 24...

പെരുമ്പെട്ടി സെൻ്റ് തോമസ് പടിയിൽ നടപാലം തകർന്നു വീണു

0
മല്ലപ്പളളി : പെരുമ്പെട്ടി സെൻ്റ് തോമസ് പടിക്കു സമീപം നടപാലം...

കോന്നിയിൽ കലാശക്കൊട്ടിന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തും

0
കോന്നി : പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ...

ഇന്റർനാഷണൽ മലയാളി കൗൺസിൽ ( ഐഎംസി ) ലോഗോ പ്രകാശനം ചെയ്തു

0
കൊച്ചി : ഇന്റർനാഷണൽ മലയാളി കൗൺസിൽ ( ഐഎംസി ) ലോഗോ...