രാഷ്ട്രീയത്തില്‍ ചേരുമെന്ന വാര്‍ത്ത വ്യാജം – ഉണ്ണി മുകുന്ദന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍. രാഷ്ട്രീയത്തില്‍ ചേരുമെന്ന വാര്‍ത്ത വ്യാജമാണെന്നും നടന്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പാലക്കാട് നിന്നോ തിരുവനന്തപുരത്തുനിന്നോ ബിജെപി സ്ഥാനാര്‍ഥിയായി ഉണ്ണി മുകുന്ദന്‍ മത്സരിക്കുമെന്ന പ്രചാരണം വ്യാപകമായതോടെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്.

‘ഞാന്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന വാര്‍ത്ത ഇപ്പോള്‍ അറിഞ്ഞു. അത് വ്യാജമാണ്. ഞാന്‍ ഇപ്പോള്‍ ഗാന്ധര്‍വ ജൂനിയര്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതൊരു നീണ്ട ഷെഡ്യൂളാണ്. കൂടൂതല്‍ വിവരങ്ങള്‍ വഴിയേ അറിയിക്കാം. വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് അതിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് എനിക്ക് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. വീണ്ടും വീണ്ടും കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടിവരുന്നത് ഖേദകരമാണ്. സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തേക്കുറിച്ച് ബോധ്യമുള്ളതുകൊണ്ട് എനിക്ക് രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ഒരുപോലെ ബഹുമാനമുണ്ട്. ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ല.’ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം ; കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കുട്ടിയുടെ...

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം...

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു

0
പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ...

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു ; ആർപ്പൂക്കര അടക്കം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

0
കോട്ടയം: കോട്ടയത്ത് ഇന്നലെ രാത്രിയിൽ മണിക്കൂറുകളോളം പെയ്ത ശക്തമായ മഴയെത്തുടർന്ന്...