പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ വാർഷിക സമ്മേളനം പത്തനംതിട്ട രാജീവ് ദവനിൽ നടന്നു. ഡി.സി.സി.പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിന്റെ കോർപ്പറേറ്റ് വത്കരണം അവസാനിപ്പിക്കണം എന്ന് അദ്ദേഹം പ്രസ്താവിച്ചു. രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ കോർപ്പറേറ്റ് പ്രീണന നയവും സാമാന്യ ജനത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾ അവഗണിക്കുന്നതും രാജ്യത്തെ തകർക്കുമെന്ന് -ഡി.സി.സി.പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ വ്യക്തമാക്കി. കെ.പി.സി.സി.നയരൂപീകരണ സമിതി ചെയർമാൻ ജെ.എസ്. അടൂർ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ ആമുഖ പ്രഭാഷണം നടത്തി. കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.
രാഷ്ട്രീയവും സാമ്പത്തിക വികസനവും എന്ന വിഷയത്തിൽ പ്രദീപ് കുളങ്ങര പ്രഭാഷണം നടത്തി. ഗാന്ധി ദർശൻ സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ.ഗോപീ മോഹൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ എലിസബത്ത് അബു, ഏബൽ മാത്യു, ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ.ഷൈനി ജോർജ്ജ്, അബ്ദുൾ കലാം ആസാദ്, സെക്രട്ടറിമാരായ ജോസ് പനച്ചക്കൽ, അനൂപ് മോഹൻ, കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ചെയർ പേഴ്സൺ ലീലാ രാജൻ, നിയോജക മണ്ഡലം പ്രസിഡൻറൻമാരായ എ.ആർ.ജയപ്രസാദ്, എം.റ്റി.ശാമുവേൽ, കലാധരൻ പിള്ള,നിയോജക മണ്ഡലം സെക്രട്ടറി പ്രകാശ് പേരങ്ങാട്ട്, അഡ്വ.ഷെറിൻ എം.തോമസ്,മറിയാമ്മ തരകൻ, വിജയ ലഷ്മി ഉണ്ണിത്താൻ, ഉഷാ തോമസ് എന്നിവർ പ്രസംഗിച്ചു.