പ്രിയദർശിനിയായി ഓടാൻ പ്രൈവറ്റ് ബസുകളും ; കിലോമീറ്റർ അടിസ്ഥാനത്തിൽ വാടക നൽകും ; ഗതാഗത മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും. ഇതുസംബന്ധിച്ച വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു. പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യബസ് മേഖലയ്ക്കുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് ലഭിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദീർഘദൂരപാതകളിൽ സ്വകാര്യ ആഡംബരബസ്സുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. അതേരീതിയിൽ ഹ്രസ്വദൂര പാതകളിലേക്കും വാടകബസ്സുകൾ പരിഗണിക്കും.

കിലോമീറ്റർ അടിസ്ഥാനത്തിലായിരിക്കും വാടക. രണ്ടു കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഒന്നുവീതം അനുപാതത്തിൽ വാടകബസ്സുകൾ ഓടിക്കാനാണ് നിർദേശമെന്ന് സമിതി ചെയർമാൻ മുൻ ഡി.ജി.പി. കെ. പദ്മകുമാർ പറഞ്ഞു. പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗതനയം രൂപവത്കരിക്കണമെന്നും സമിതി ശുപാർശചെയ്യുന്നുണ്ട്. 12,000 സ്വകാര്യബസ്സുകളാണ് സംസ്ഥാനത്തുള്ളത്. പദ്ധതിയുടെ പശ്ചാത്തലത്തിൽ സ്വകാര്യബസ്സുകൾ സർവീസ് നിർത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ചില മേഖലകളിൽ സ്വകാര്യബസ്സുകൾ പ്രതിസന്ധി നേരിടുന്നുണ്ട്. സമിതിയുടെ മറ്റു ശുപാർശകളിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും -മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ മാസപ്പടി കേസ് : ഇഡി പരിശോധനയ്ക്കിടെയുണ്ടായ അതിക്രമത്തിൽ 15 പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിൽ...

സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിനിടെ പോലീസിനെ ആക്രമിച്ച കേസ് ; എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ...

പാഠ്യപദ്ധതിയിൽ വൻ അഴിച്ചുപണിയുമായി കുസാറ്റ് ; 20% ഫ്ലെക്സിബിൾ സിലബസ് നടപ്പാക്കും

0
കളമശ്ശേരി : വ്യവസായ സൗഹൃദ പാഠ്യപദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി കൊച്ചി ശാസ്ത്രസാങ്കേതിക...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : എസ്‌ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം : ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പ് അന്വേഷിക്കുന്നതിന് എസ്‌ഐടി...