കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി

For full experience, Download our mobile application:
Get it on Google Play

​പത്ത​നം​തി​ട്ട : ജി​ല്ല​യി​ലെ നാ​റാ​ണം​മൂ​ഴി സെ​ന്റ് ജോ​സ​ഫ് സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ദാ​രു​ണാ​ന്ത്യ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​തൃ​ക​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ പു​ല​ർ​ത്തു​ന്ന അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെട്ട്​ കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ മാ​നേ​ജ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ഹൈ​ക്കോ​ട​തി വി​ധി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വും നി​ർ​ദ്ദേ​ശ​ങ്ങ​ളും പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വു​ക​ളും അ​വ​ഗ​ണി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ലു​ക​ൾ മാ​റ്റി​വെ​ച്ച് അ​ധ്യാ​പി​ക​യു​ടെ ശമ്പള കു​ടി​ശി​ക വൈ​കി​പ്പി​ച്ചെ​ന്നും അ​ക്കാ​ര​ണ​ത്താ​ൽ ഒ​രു കു​ടും​ബ​ത്തി​നു​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​നാ​കാ​ത്ത​താ​ണെ​ന്നും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി കൊ​ല്ലം പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ധ​ർ​ണ​യി​ൽ നാ​റാ​ണം​മൂ​ഴി സെ​ന്റ് ജോ​സ​ഫ് സ്കൂ​ൾ മാ​നേ​ജ​ർ ജോ​ർ​ജ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ആ​ക്ലേ​ത്ത്, ജി​ല്ലാ ട്ര​ഷ​റാ​ർ എ​സ്.​കെ. അ​നി​ൽ​കു​മാ​ർ, ഫാ.​ പി.​വൈ. ജ​സ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പു ഉ​മ്മ​ൻ, ര​ക്ഷാ​ധി​കാ​രി രാ​ധാ​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.സി. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഐയുടെ കടന്നുകയറ്റം ; എച്ച്ഡിഎഫ്‌സി ബാങ്ക് 3443പേരെ പിരിച്ചുവിട്ടു

0
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലമുള്ള തൊഴില്‍ നഷ്ടം തുടരുന്നു. രാജ്യത്തെ പ്രമുഖ...

ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം

0
തോട്ടപ്പള്ളി: ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം. അമ്പലപ്പുഴ തോട്ടപ്പള്ളിയിലാണ് സംഭവം.സുധാകരന്റെ...

ഇടുക്കി മണിയാറൻകുടിയിൽ ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന അസാധാരണ ശബ്ദം ; ആശങ്ക

0
ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീടിന് സമീപം ഭൂമിക്കടിയിൽ നിന്ന് അസാധാരണമായ...

നിർണായക നീക്കം : പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ഇറാനിലക്ക് ‘ഡൂംസ്ഡേ’ വിമാനമയച്ച് റഷ്യ

0
ടെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, റഷ്യ തങ്ങളുടെ അത്യാധുനികമായ...