കേരള പിഎസ്‍‍സി പൊളി തന്നെ, ഏറെ മുന്നില്‍, ഒരുവർഷം നിയമിച്ചത് 34,110 പേരെ, കർണാടകയിൽ നിയമനം വെറും 6 പേർക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കുടുതൽ നിയമനം നടത്തിയ പിഎസ്‍സി കേരള പിഎസ്‍സിയെന്ന് കണക്കുകൾ. യുപിഎസ്‍സിയുടെ ന്യൂസ് ലെറ്ററിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 34,110 നിയമന ശുപാർശ കേരള പിഎസ്‍സി നൽകിയതായി യുപിഎസ്‍സി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിൽ 18964 പേർക്കാണ് നിയമനം നൽകിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും നടത്തിയ നിയമനങ്ങളുടെ പകുതിയിലധികവും കേരളത്തിലാണെന്ന പ്രത്യകതയുമുണ്ട്. കേരളം കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തിയത് ഒഡിഷ പിഎസ്‍സിയാണ്. 6791 നിയമന ഉത്തരവുകളാണ് ഒഡിഷ നൽകിയത്. കർണാടക പിഎസ്‍സിയാണ് ഏറ്റവും കുറവ് നിയമനം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നത്. വെറും ആറ് നിയമനങ്ങളാണ് കർണാടക പിഎസ്‍സി നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ കർണാടക ഒറ്റ നിയമനം പോലും നടത്തിയില്ല. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാൻ 3062 നിയമനം മാത്രമാണ് നടത്തിയത്.

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 4120 നിയമന ശുപാർശ മാത്രമാണ് നടത്തിയത്. കേരള പിഎസ്‍സി നിയമനം നടത്തിയതിൽ 11,921 പേർ ഒബിസി വിഭാഗത്തിൽനിന്നുള്ളവരാണ്. 2,673 പേർ പട്ടികജാതി, 2,260 പേർ പട്ടികവർ​ഗം, 17,256 പേർ ജനറൽ വിഭാ​ഗക്കാരും. 6140201 പേരാണ് കേരള പിഎസ്‍സിക്ക് അപേക്ഷ നൽകിയത്. മറ്റ് സംസ്ഥാനങ്ങളിൽ പിഎസ്‍‍സിക്ക് പുറമെ മറ്റ് റിക്രൂട്ടിങ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവിടങ്ങളിൽ പിഎസ്‍സി നിയമനം കുറവാണ്. എന്നാൽ, കേരളത്തിൽ മിക്ക സർക്കാർ ജോലികളിലും പിഎസ്‍സി വഴിയാണ് നിയമനം നടക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും പൊലീസ്, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ പ്രധാന മേഖലകളിൽ പിഎസ്‍സി ഇതര ഏജൻസികളാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...