‘പിണറായി ജീവിക്കുന്നത് ബിജെപി സഹായത്തിൽ, ഇല്ലെങ്കിൽ എന്നേ ജയിലിൽ പോകുമായിരുന്നു’ ; മുഖ്യമന്ത്രിക്കെതിരെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കോണ്‍ഗ്രസിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പിണറായി വിജയന് അഭിമാനമില്ല. പിണറായി ജീവിക്കുന്നത് ബിജെപിയുടെ സഹായത്തിലാണ്. ഇല്ലെങ്കിൽ എന്നേ ജയിലിൽ പോകുമായിരുന്നുവെന്ന് കെ സുധാകരൻ പരിഹസിച്ചു. സ്വന്തം പോരായ്മ മറച്ചുവെക്കാൻ വായിൽ തോന്നിയത് പറയരുത്. ഒരു കോണ്‍ഗ്രസുകാരനും ഗോള്‍വാള്‍ക്കറുടെ മുന്നില്‍ തലകുനിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ സുധാകരന്‍, സിപിഎം ആർ എസ് എസിന് വിധേയരാണെന്നും വിമര്‍ശിച്ചു. തലശേരി കലാപത്തിന്‍റെ ഉത്തരവാദി സിപിഎമ്മാണ്. എന്നിട്ടും അവർ പാഠം പഠിച്ചില്ല. മുഖ്യമന്ത്രിയെ സിപിഎമ്മിനും മടുത്തു. കണ്ണൂരിൽ അതൃപ്തിയുണ്ടെന്നും കെ സുധാകരന്‍ ആരോപിപ്പിച്ചു. മുഖ്യമന്ത്രിക്ക് സത്യം പറയനാകില്ല. കളവ് പറഞ്ഞാണ് വളർന്നതെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റവാളികൾക്ക് ശിക്ഷ വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മുകേഷ് അടക്കം പ്രതിയാണ്. അതുകൊണ്ടാണ് റിപ്പോർട്ടിന് മേൽ മുഖ്യമന്ത്രി അടയിരുന്നത്. അന്നും ഇന്നും പിണറായി വിജയനെ എനിക്കറിയാം. ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ ഏകാധിപതിയായിരുന്നു. തലശേരി കലാപത്തിന്‍റെ തുടക്കക്കാരൻ പിണറായി വിജയനാണ്. കോടാനു കോടി സമ്പത്ത് ഉണ്ടാക്കിയ മുഖ്യമന്ത്രി കേരളത്തിൽ വേറെ ഇല്ല. ലാവലിൻ കേസ് എടുത്താൽ പിണറായി അകത്തുപോകുമെന്ന് കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ തരത്തിലും ബിജെപിയുടെ വിധേയനായി പിണറായി മാറിയെന്നും കുടുംബത്തെ രക്ഷിക്കാനും ഭാര്യയ്ക്കും മക്കൾക്കും പണമുണ്ടാക്കാനും ഭരണത്തെ ദുരുപയോഗം ചെയ്‍തെന്നും കെപിസിസി പ്രസിഡന്‍റ് വിമര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...