സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമതായി കേരളം ; പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമതായി കേരളം. മന്ത്രി പി രാജീവാണ് ഫേസ്ബുക്കിലൂടെ ഈ നേട്ടം അറിയിച്ചിരിക്കുന്നത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിലാണ് ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ബെസ്റ്റ് പെർഫോർമർ ആയിരിക്കുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെർഫോർമറായിരുന്ന കേരളം ഈ വർഷം ഏറ്റവും ഉയർന്ന പടിയിലേക്ക് കയറുകയായിരുന്നു. നാം ഇനിയുമിനിയും നൂതന വ്യവസായ ലോകത്ത് കുതിപ്പ് തുടരുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്ക് കെട്ടുറപ്പുള്ള അടിത്തറ പാകുന്നതിനും ഈ നേട്ടം സഹായകമാകുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് നമ്മുടെ കേരളം.!! ഏതാനും വർഷങ്ങൾക്ക് മുൻപ് ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുന്നൊരു കാര്യമായിരുന്നോ ഇത്? എന്നാൽ ഇന്ന് നാം അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഒന്നാം പിണറായി സർക്കാരിനും രണ്ടാം പിണറായി സർക്കാരിനും കീഴിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ ഈ നേട്ടത്തിനുള്ള ചവിട്ടുപടിയായി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിലാണ് ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ബെസ്റ്റ് പെർഫോർമർ ആയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെർഫോർമറായിരുന്ന കേരളം ഈ വർഷം ഏറ്റവും ഉയർന്ന പടിയിലേക്ക് കയറുകയായിരുന്നു.

ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സൗകര്യവും സൂപ്പർ ഫാബ്‌ലാബും സാമ്പത്തിക പിന്തുണയുമടക്കം കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സംസ്ഥാന സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ഈ ഘട്ടത്തിൽ ഒരിക്കൽ കൂടി ഓർക്കുകയാണ്. നമ്മുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അന്താരാഷ്ട്ര അംഗീകാരങ്ങളടക്കം നേടിക്കൊണ്ടാണ് ഇന്നീ നിലവാരം കൈവരിച്ചിരിക്കുന്നത്. നാം ഇനിയുമിനിയും നൂതന വ്യവസായ ലോകത്ത് കുതിപ്പ് തുടരുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്ക് കെട്ടുറപ്പുള്ള അടിത്തറ പാകുന്നതിനും ഈ നേട്ടം സഹായകമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...