റബ്ബർ താങ്ങുവില 250 ആയി ഉയർത്തി ; ജൂലായ്‌ മുതലുള്ള ബില്ലികൾക്ക് മുൻകാലപ്രാബല്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽനിന്ന് 250 രൂപയായി ഉയർത്തി. ജൂലായ്‌ മൂന്ന് മുതലുള്ള ബില്ലുകൾക്ക് മുൻകാലപ്രാബല്യം നൽകി ധനവകുപ്പ് ഉത്തരവിറക്കി. കർഷകരെ സഹായിക്കുന്നതിനുള്ള റബ്ബർ ഉത്പാദന ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായാണ് നടപടി. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ താങ്ങുവില 250 ആക്കുമെന്ന് പറഞ്ഞിരുന്നു. ഉത്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ താങ്ങുവില ഉയർത്തണമെന്ന്‌ കർഷകരും റബ്ബർ ഉത്പാദക സംഘങ്ങളുടെയും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. പ്രാദേശികവിപണിയിൽ നിലവിൽ റബ്ബറിന് കിലോഗ്രാമിന് 274 രൂപവരെ ലഭിക്കുന്നുണ്ട്. വില താഴ്ന്നാൽ കർഷകർക്ക് വലിയ പിന്തുണയാകും. 250 രൂപയിൽ താഴ്ന്നാൽ വ്യത്യാസം സർക്കാർ നൽകും. നിലവിൽ അന്താരാഷ്ട്രവിപണിയിൽ റബ്ബറിന് 300 രൂപവരെ വില ലഭിക്കുന്നുണ്ട്. ടയർ വ്യവസായത്തിൽ ആവശ്യകത വർധിച്ചതും ഉത്പാദനം കുറഞ്ഞതുമാണ് റബ്ബർ വില ഉയരാൻ കാരണമായത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടറും യാത്രക്കാരനും തമ്മിൽ പൊരിഞ്ഞ വാക്കേറ്റം, ട്രിപ്പ് മുടങ്ങി

0
കൊച്ചി : വായിൽകടിച്ച് പിടിച്ച നോട്ട് നൽകിയതിനെത്തുടർന്ന് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ...

ഓണപ്പരീക്ഷയില്‍ മാറ്റം ; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21-ാം...

പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

0
ഡൽഹി: പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കണമെന്ന് ആർ എസ് എസ് മേധാവി...

ദേശസ്നേഹത്തിന്‍റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തി

0
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ അഭിമാനവും ദേശ സ്‌നേഹത്തിന്‍റെ ആവേശവും നിറച്ച് സായുധ...