സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മണ്ണിടിച്ചിൽ ; എട്ടുമരണം

For full experience, Download our mobile application:
Get it on Google Play

ഗാങ്ടോക്: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 12 പേരെ രക്ഷിച്ചു. 18-ഓളം പേർ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെ സ്ഥലത്തുണ്ടെങ്കിലും മണ്ണിടിച്ചിലിന് പിന്നാലെ തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിന്റെ അളവ് ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. സിക്കിമിലെ സമർദങ് തുരങ്കത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ടീസ്ത ഹെെഡ്രോഇലക്ട്രിക് പദ്ധതിയുടെ ഭാ​ഗമായാണ് ഇവിടെ തുരങ്കനി‍ർമാണം നടക്കുന്നത്. പട്ടേൽ എൻജിനീയറിങ് കമ്പനിക്കാണ് നിർമാണച്ചുമതല.

വൈകീട്ടോടെയാണ് നി‍ർമാണം നടക്കുന്ന തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലുണ്ടായത്. ഇതോടെ തുരങ്കത്തിൽനിന്ന് പുറത്തേക്കുള്ള വഴി പൂർണമായും അടഞ്ഞു. തുടർന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനായി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിന്റെ അളവ് അപകടകരമായരീതിയിൽ ഉയർന്നതിനാൽ രക്ഷാപ്രവർത്തനവും വെല്ലുവിളിയായി. ആദ്യഘട്ടത്തിൽ തുരങ്കത്തിനുള്ളിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് കടുത്ത ശ്വാസതടസവും അസ്വസ്ഥകളും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

0
തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പോലീസുദ്യോഗസ്ഥരാണ് മെഡലിന്...

മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം ; മെറ്റയോട് വിവരം തേടി പോലീസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ കേരള പോലീസ്...

കപ്പലിൽ നിന്ന് ഞാറക്കൽ സ്വദേശിയെ കാണാതായ സംഭവം ; തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം

0
കൊച്ചി: സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്ന് യുവാവിനെ...