സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് പുനസ്ഥാപിക്കുക – തൊഴില്‍ പരിരക്ഷ ഉറപ്പ് വരുത്തക ; കേരള സാംബവര്‍ സൊസൈറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സാംബവര്‍ സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലെയും പട്ടികവിഭാഗങ്ങളുടെ പ്രാധാന്യം പരിശോധിച്ച് സ്‌പെഷല്‍ റിക്രൂട്ടമെന്റ് നടത്തുന്നതിനായി 1970 മുതല്‍ സെക്രട്ടറിയേറ്റില്‍ പൊതുഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുഭരണ എംപ്ലോയ്‌മെന്റ് സെല്‍ വകുപ്പ് ബി റദ്ദ് ചെയ്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്.  15.9.1992 തീയതിയിലെ 318\92 GAD എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 250 ല്‍ അധികം വരുന്ന മറ്റു സ്ഥാപനങ്ങളുടെ പട്ടിക വിഭാഗ പ്രാതിനിധ്യം പരിശോധനയിലും വിലയിരുത്തലും നടത്തുവാന്‍ അതാത് വകുപ്പുകളെ ഏല്‍പ്പിച്ചു. ഇത് മറ്റ് സ്ഥാപനങ്ങളിലെ പട്ടിക വിഭാ പ്രാതിനിധ്യം പരിശോധനയുടെ നിയന്ത്രണം പൊതുഭരണ എംപ്ലോയ്‌മെന്റിന് നഷ്ടപ്പെടുകയും പസ്തുത റിക്രൂട്ട്‌മെന്റ് അട്ടിമറിക്കപ്പെടുന്നതിന് കാരണമായി. ഇത്തരം തീരുമാനങ്ങള്‍ പുനഃപരിശോധിക്കുക,

പൊതുമേഖല സംരക്ഷിക്കുക, തൊഴില്‍ പരിരക്ഷ ഉറപ്പു വരുത്തുക, ഉദ്യോഗ പ്രൊമോഷനില്‍ കര്‍ശനമായ സംവരണം പാലിക്കുക, എയ്ഡഡ് അധ്യാപക നിയമനങ്ങളില്‍ സംവരണം പാലിക്കുക, പട്ടികജാതി ലിസ്റ്റില്‍ ദളിത് കൃ്ത്യന്‍, ദളിത് മുസ്ലിം വിഭാഗത്തെ ഉള്‍പ്പെയുത്തുവാന്‍ പാടില്ല്. പട്ടിക വിഭാഗ കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം സ്റ്റൈപ്പന്റ് ലെംസന്‍ ഗ്രാന്റ് ട്യൂഷന്‍ ഫീസ്, പോസ്റ്റല്‍ ഫീസ് എന്നിവ ഉടന്‍ വിതരണം ചെയ്യുക. കാലോചിതമായി തുക വര്‍ദ്ധിപ്പിക്കുക. നവോത്ഥാന നായകനും പ്രജാസഭ ദീര്‍ഘകാല മെമ്പര്‍ രാജശ്രീ കാവാരിക്കുളം കണ്ടന്‍ കുമാരന്‍ സ്മാരകം പത്തനംതിട്ടയില്‍ സ്ഥാപിക്കുന്നതിന് ബജറ്റില്‍ പരിഗണന നല്‍കാത്തതില്‍ ശക്തമായി പ്രതിഷേധിച്ചും

കൃഷിഭൂമി, തൊഴില്‍, മെച്ചപ്പെട്ട വിദ്യാഭ്യാസം ,പാര്‍പ്പിടം, ആരോഗ്യം, ഭക്ഷണം ഇവകളില്‍ തുല്യനീതി ഉറപ്പാക്കുക. സമഗ്രമായ പട്ടികജാതി വികസന നയം നടപ്പാക്കുക,പട്ടിക ജനതാ മെമ്മോറിയല്‍ അംഗീകരിച്ച് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി കേരള സാംബവര്‍ സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ രാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ദളിത് സമുദായ മുന്നണി സംസ്ഥാന കമ്മിറ്റി അംഗം മേലൂട് ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പി.എന്‍ പുരുഷോത്തമന്‍, സി.എ രവീന്ദ്രന്‍, ബിനുകുമാര്‍ പന്തളം, അനില്‍കുമാര്‍ മലയാലപ്പുഴ, സനല്‍കുമാര്‍ റാന്നി, പ്രീതി രാജേഷ, വിനോദ് തുവയൂര്‍, സന്തോഷ് പട്ടേരി, വി.കെ സത്യാധരന്‍, ശശി തുവയൂര്‍, വി.ആര്‍ വിശ്വനാഥന്‍, ഇ.ഡി ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...