വീട്ടില്‍ അതിക്രമിച്ചു കയറി മുന്‍കാമുകന്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വീട്ടില്‍ അതിക്രമിച്ചു കയറി മുന്‍കാമുകന്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു. കേസില്‍ പെരുമ്പാവൂര്‍ കോടനാട് ആലാട്ടിച്ചിറ ചക്കരഹൗസില്‍ വിപിനെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തിയാറുകാരിയായ ജഹാനയ്ക്കാണ് വെട്ടേറ്റത്. ഇവരുടെ കാമുകനായ ബംഗാള്‍ സ്വദേശിയെ വെട്ടാന്‍ വിപിന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിക്കുമ്പോഴാണ് യുവതിയ്ക്ക് വെട്ടേറ്റത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. റോഡ് പണിക്കായി നാല് വര്‍ഷം മുന്‍പാണ് വിപിന്‍ ഓയൂരിലെത്തിയത്. ജഹാനയുടെ വീടിന് സമീപത്തായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. യുവതിക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഇതിനിടയില്‍ വിപിനും യുവതിയും പ്രണയത്തിലായി. വിപിനുമായുള്ള ബന്ധം അറിഞ്ഞതോടെ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. ഇതോടെ ജഹാനയും വിപിനും ഒന്നിച്ചു താമസിക്കാന്‍ തുടങ്ങി.

ഇതിനിടയിലാണ് യുവതിയും ബംഗാള്‍ സ്വദേശിയും പ്രണയത്തിലായത്. വിപിന്‍ ജോലിക്കും നാട്ടിലും പോയിരുന്ന സമയത്ത് ബംഗാള്‍ സ്വദേശി വീട്ടില്‍ വരാന്‍ തുടങ്ങി. ഈ വിവരം അയല്‍വാസി യുവാവിനോട് പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ദീര്‍ഘനാളായി ഇരുവരും തമ്മില്‍ ബന്ധമില്ലായിരുന്നു. ഇതോടെ ബംഗാള്‍ സ്വദേശി യുവതിക്കൊപ്പം താമസം തുടങ്ങി.

ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തത് ചോദ്യം ചെയ്തുകൊണ്ട് ശനിയാഴ്ച രാത്രി വിപിന്‍ ജഹാനയുടെ വീട്ടിലെത്തി. ഈ സമയം കാമുകനും വീട്ടിലുണ്ടായിരുന്നു. വീട്ടമ്മയെ വിപിന്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ബംഗാള്‍ സ്വദേശി തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി. ബംഗാള്‍ സ്വദേശിയെ വിപിന്‍ കുത്താന്‍ നോക്കുമ്പോള്‍ യുവതി തടസം പിടിക്കുകയായിരുന്നു. ഇതിനിടയിലാണ് വെട്ടേറ്റത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...