ഒന്നു മുതൽ 10 വരെയുള്ള പാഠപുസ്തകങ്ങൾ മാറില്ല; 2027-28ലും നിലവിലെ പുസ്തകങ്ങൾ തന്നെ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അടുത്ത അധ്യയനവർഷമായ 2027-28ലും സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ മാറ്റമുണ്ടാകില്ല. നിലവിലുള്ള പുസ്തകങ്ങൾ തന്നെയാകും തുടർന്നും ഉപയോഗിക്കുക. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) ഇതുസംബന്ധിച്ച വിവരം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലോ അധ്യായങ്ങളിലോ തലക്കെട്ടുകളിലോ മാറ്റങ്ങളൊന്നും വരുത്തില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം 2027-28 അധ്യയനവർഷത്തിലേക്കുള്ള പാഠപുസ്തക വിതരണത്തിനായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം അറിയിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾക്ക് ഈ മാസം 29 വരെ ഓൺലൈനായി ഇൻഡന്റ് സമർപ്പിക്കാം. തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ 31-നകം ഇൻഡന്റുകൾ പരിശോധിച്ച് സ്ഥിരീകരിക്കണം. നിലവിലുള്ള പുസ്തകങ്ങളുടെ നീക്കിയിരിപ്പ് കൃത്യമായി വിലയിരുത്തിയ ശേഷമേ അധികമായി ആവശ്യമായ പുസ്തകങ്ങൾ മാത്രം ഇൻഡന്റിൽ ഉൾപ്പെടുത്താവൂ എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്‍റീനയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത സ്പോൺസർ 22.68 കോടി സേവന നികുതി അടയ്ക്കാത്തതിൽ അന്വേഷണം

0
തിരുവനന്തപുരം: അർജന്‍റീനയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത സ്പോൺസർ 22.68 കോടി സേവന...

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയവും ഉരുൾപൊട്ടലും; നാല് മരണം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലുണ്ടായ മഴയുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ...

വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്

0
ഡല്‍ഹി: എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി...

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...