Friday, April 26, 2024 5:25 am

കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്ക്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2020-ലെ പുരസ്‌കാരം ഡോ. ലിസി മോള്‍ ഫിലിപ്പ്, ഡോ. ശബ്‌ന. എസ് എന്നിവര്‍ പങ്കിട്ടു.

ദന്ത ശുചിത്വവും ആരോഗ്യവും എന്ന കൃതിക്കാണ് കോട്ടയം സ്വദേശിയായ ഡോ. ലിസി മോള്‍ ഫിലിപ്പ് അവാര്‍ഡിന് അര്‍ഹയായത്. കൊച്ചു മാ കഥകള്‍ എന്ന കൃതിക്കാണ് കണ്ണൂര്‍ സ്വദേശിയായ ഡോ. ശബ്‌ന എസ് അവാര്‍ഡിന് അര്‍ഹയായത്.
ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള 2020-ലെ പുരസ്‌കാരത്തിന് സി. റഹിം അര്‍ഹനായി. അദ്ദേഹത്തിന്റെ സലിം അലി ഇന്ത്യന്‍ പക്ഷി ശാസ്ത്രത്തിന്റെ പിതാവ് എന്ന കൃതിക്കാണ് അവാര്‍ഡ്. ആലപ്പുഴ മുതുകാട്ടുകര സ്വദേശിയാണ്. ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള 2020-ലെ പുരസ്‌കാരത്തിന് ജിമ്മി ഫിലിപ്പ് അര്‍ഹനായി.

ദീപികയില്‍ പ്രസിദ്ധീകരിച്ച മരണവല വിരിച്ചു കാന്‍സര്‍ എന്ന ലേഖനമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഡോ. വിവേക് പൂന്തിയില്‍, ഡോ.ഡെന്നി തോമസ് എന്നിവര്‍ പങ്കിട്ടു. കോസ്മോസ് എന്ന കൃതിക്കാണ് ഡോ വിവേക് പൂന്തിയില്‍ അവാര്‍ഡിന് അര്‍ഹനായത്. വയനാട് സ്വദേശിയായ ഇദ്ദേഹം ജര്‍മ്മനിയില്‍ സയന്റിസ്റ്റാണ്. 21 ആം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ എന്ന കൃതിക്കാണ് ഡോ. ഡെന്നി തോമസ് അവാര്‍ഡിന് അര്‍ഹനായത്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം ഓസ്‌ട്രേലിയയിലെ ലാട്രോബ് യൂണിവേഴ്‌സിറ്റി മെല്‍ബണില്‍ അദ്ധ്യാപകനാണ്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭാര്യയുടെ സ്ത്രീധനത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല ; സുപ്രീം കോടതി

0
ഡൽഹി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം...

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...