കേരള സ്‌കില്‍സ് എക്‌സ്പ്രസ്സ് പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള നോളജ് ഇക്കോണമി മിഷന്‍റെ ‘കണക്ട് കരിയര്‍ ടു ക്യാമ്പസ്’ കാമ്പയിനിന്‍റെ ഭാഗമായുള്ള കേരള സ്‌കില്‍സ് എക്‌സ്പ്രസ്സ് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍  തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്‍റെയും, കാഫിറ്റ്, ഡബ്വ്യുഐടി, നാസ്‌കോം, സിഐഐ എന്നിവയുടെയും സഹായ സഹകരണത്തോടെയാണ് കേരള സ്‌കില്‍സ് എക്‌സ്പ്രസ്സ് നടത്തുന്നത്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്ന ഡിഗ്രി/പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള 10,000 പേര്‍ക്ക് വിവിധ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ തീവ്രയജ്ഞ മാതൃകയില്‍ തൊഴില്‍ നല്‍കി വ്യവസായ പങ്കാളികളുടെ സഹായത്തോടെ മികച്ച തൊഴില്‍ മാതൃകയ്ക്ക് രൂപം നല്‍കുന്നതിനാണ് നോളജ് മിഷന്‍ ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ഇതോടനുബന്ധിച്ച് ജി. ടെക്കിന്‍റെ നേതൃത്വത്തില്‍ ഐ ടി കമ്പനികളുടെ ഒരു ഇന്‍ഡസ്ട്രി മീറ്റും സംഘടിപ്പിച്ചിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട്‌ നോളജ് ഇക്കോണമി മിഷന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനികളെ അറിയിക്കുകയും അവരുടെ വരാനിരിക്കുന്ന തൊഴിലവസരങ്ങളും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുക എന്നതുമായിരുന്നു ഇന്‍ഡസ്ട്രി മീറ്റിന്‍റെ പ്രധാന ലക്ഷ്യം. പ്രസ്തുത ഇന്‍ഡസ്ട്രിമീറ്റില്‍ 130-ല്‍പരം കമ്പനികള്‍ പങ്കെടുത്തു.

ഹോട്ടല്‍ ഹൈ സിന്ധില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ-ഡിസ്‌ക്ക് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഡോ.കെ.എം. എബ്രഹാം, ഐബിഎസ് സോഫ്റ്റ് വെയര്‍ ചെയര്‍മാന്‍ വി.കെ. മാത്യൂസ്,ടെക്‌നോപാര്‍ക് സിഇഒ സഞ്ജീവ്‌നായര്‍, കെ-ഡിസ്‌ക്ക്‌മെമ്പര്‍ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണന്‍, കേരളടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ.സിസതോമസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കമ്പനികളെ കൂടാതെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും നോളജ് മിഷന്‍റെ മറ്റ് പാര്‍ട്ണര്‍മാരും പങ്കെടുത്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

0
പത്തനംതിട്ട : സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിൽ യൂട്യൂബർ രാജൻ...

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...

പി.എഫ് സേവനങ്ങൾക്ക് ഡിജിറ്റൽ മുഖം ; ഇപിഎഫ്ഒ 2.01 പ്രവർത്തനം തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ...

കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലിട്ട പോസ്റ്റ് വിവാദത്തിൽ

0
തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനെയും (ഫിഫ)...