Friday, May 3, 2024 1:53 am

ഒരു അങ്കണവാടിയും രണ്ട് ഉദ്‌ഘാടനങ്ങളും ജനശ്രദ്ധ നേടുന്നു : ജില്ലാ പഞ്ചായത്തംഗത്തിന്‍റെ ഉദ്‌ഘാടനത്തിൽ മാണി സി കാപ്പനെ വെട്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഒരു അങ്കണവാടിയുടെ ഉദ്‌ഘാടനം രണ്ടായി നടത്തുക. കേട്ടുകേഴ്വിയില്ലാത്ത  ഉദ്‌ഘാടനങ്ങളാണ് ഭരണങ്ങാനം പഞ്ചായത്തിൽ ഇപ്പോൾ നടക്കുന്നത്. ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം ചന്ത കവലയിലുള്ള അങ്കണവാടി യുടെ ഉദ്‌ഘാടനമാണ് ഇപ്പോൾ ചേരി തിരിഞ്ഞു രണ്ടായി നടക്കുന്നത്. പഞ്ചായത്ത് വക സ്ഥലത്തുള്ള അങ്കണവാടിയുടെ നിർമ്മാണത്തിന് ലിസി സണ്ണി പ്രസിഡന്റായുള്ള യു ഡി എഫ് പഞ്ചായത്ത് സമിതി 7.25 ലക്ഷം രൂപാ അനുവദിച്ചപ്പോൾ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ 5 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ നിർമ്മാണം പൂർത്തിയാക്കി ഉദ്‌ഘാടന സമയമായപ്പോൾ ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ഏകപക്ഷീയമായി പരിപാടികൾ തീരുമാനിക്കുകയായിരുന്നെന്നു കോൺഗ്രസ് ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ട് ടോമി ഫ്രാൻസിസ് പൊരിയത്ത്  പറഞ്ഞു.

രാജേഷിന്‍റെ ഏകപക്ഷീയ തീരുമാനത്തിന്‍റെ ഭാഗമായി സ്ഥലം എം എൽ എ മാണി സി കാപ്പനെയും ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി സണ്ണിയെയും പരിപാടിയിൽ നിന്നും വെട്ടി. രാജേഷ് തീരുമാനിച്ച ഉദ്‌ഘാടന യോഗത്തിൽ ഉദ്‌ഘാടകൻ തോമസ് ചാഴികാടൻ എം പി യും, അദ്ധ്യക്ഷൻ രാജേഷ് വാളിപ്ലാക്കലുമാണ്. ഇതിൽ ലിസി സണ്ണിയുടെ റോൾ ആശംസ മാത്രമാണ്. എന്നാൽ പഞ്ചായത്തിന്‍റെ ഏഴര ലക്ഷം രൂപാ കൊണ്ട് നിർമ്മിച്ച അങ്കണവാടി ഉദ്‌ഘാടനത്തിനു സ്ഥലം എം എൽ എ യെ അവഗണിക്കുകയും പഞ്ചായത്ത് പ്രസിഡന്റിനെ വെട്ടുകയും ചെയ്തത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നുംഇത് പ്രോട്ടോക്കോൾ ലംഘനമാണെന്നും ഇതിൽ ശക്തമായ പ്രതിഷേധം രാജേഷിനെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടോമി ഫ്രാൻസിസ് നേരിട്ട് അറിയിക്കുകയും ചെയ്തു.

ഈ ജനാധിപത്യ വിരുദ്ധ നടപടികളിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിൻ പ്രകാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പ്രവിത്താനം ചന്ത കവലയിൽ ഭരണങ്ങാനം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ജനകീയ ഉദ്‌ഘാടനം നടക്കുകയാണ്. മാണി സി കാപ്പൻ ഉദ്‌ഘാടനം ചെയ്യുന്ന യോഗത്തിൽ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ട് ലിസി സണ്ണി അധ്യക്ഷത വഹിക്കും. രാജേഷ് വാളിപ്ലാക്കലിന്‍റെ നേതൃത്വത്തിൽ ഞായറാഴ്ച ഉദ്‌ഘാടനം നടത്തുമെന്നാണ് അറിയുവാൻ സാധിച്ചത്.

കരൂർ പഞ്ചായത്തിലെ കുടക്കച്ചിറയിൽ മിനി സ്റ്റേഡിയം ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ഏതാനും മാസം മുൻപ് ചേർന്ന എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്തംഗമായ രാജേഷിനെ സിപിഎം നേതാവ് രൂക്ഷമായി വിമർശിച്ചിരുന്നു. ഉദ്‌ഘാടനം ആരുമറിയാതെ തോന്നിയ പോലെ നടത്താൻ ഇത് യു ഡി എഫ് അല്ല എന്ന് വരെ സിപിഎം നേതാവിന്‍റെ ഭാഗത്ത് നിന്ന് വിമർശനം ഉയർന്നിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

0
ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും...

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....

യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

0
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍...

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...