പത്തനംതിട്ട : മെഡിസെപ്പ് ഉള്‍പ്പെടെയുള്ള സര്‍വ്വീസ് പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ ദ്രോഹിക്കുകയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പത്തനതിട്ട ജില്ലാ പ്രവര്‍ത്തക സമ്മേളനം രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെന്‍ഷന്‍കാര്‍ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണ്. തുശ്ചമായ പെന്‍ഷന്‍ ലഭിക്കുന്നവര്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി പെന്‍ഷന്‍കാര്‍ ശക്തമായ പോരാട്ടം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇടക്കാലാശ്വാസം, ഡി.എ കുടിശിഖ, പെന്‍ഷന്‍ പരിഷ്കരണ കുടിശിഖ എന്നിവ അടിയന്തിരമായി അനുവദിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാന്‍ കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനം തീരുമാനിച്ചു.
കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടക്കാട്, ബി. നരേന്ദ്രനാഥ്, എലിസബത്ത് അബു, കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി ചെറിയാന്‍ ചെന്നീര്‍ക്കര ഭാരവാഹികളായ വിത്സന്‍ തുണ്ടിയത്ത്, എസ്. മധുസൂധനന്‍ പിള്ള, എം.എ ജോണ്‍, എബ്രഹാം വി. ചാക്കോ, കോശിമാണി, ലീലാ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.