പത്തനംതിട്ട : കേരള സ്റ്റേറ്റ് വുമൺ ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസേഴ്സ് ഓർഗനൈസേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകൃതമായി.
പത്തനംതിട്ട ജില്ലാ അഡ്ഹോക്ക് കമ്മിറ്റി കൺവീനറും ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എൻ. സോയാ മോൾ അധ്യക്ഷത വഹിച്ചു. കെ.എസ്.ഡബ്ല്യു.ഒ മുൻ ജനറൽ സെക്രട്ടറിയും നിലവിലെ രക്ഷാധികാരിയുമായ ആര്‍. പ്രീതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ
ജില്ലാ ഭാരവാഹികളായി പുഷ്പകുമാരി(പ്രസിഡന്‍റ്, വി.വി ഗ്ലാഡിസ്, ക്ലാഡിയ (വൈസ് പ്രസിഡന്‍റുമാര്‍),ലക്ഷ്മീ മോഹനൻ (സെക്രട്ടറി), കവിത കൃഷ്ണൻ, എന്‍. ദീപിക( ജോയിന്‍റ് സെക്രട്ടറിമാര്‍), സന്ധ്യ(ട്രഷറര്‍) എന്നിവരെ തിരഞ്ഞടുത്തു.
കേരള സ്റ്റേറ്റ് വുമൺ ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി രൂപീകൃതമായി
RECENT NEWS
Advertisment